ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം രാധേ ശ്യാമിന്‍റെ വ്യാജ പതിപ്പ് പുറത്ത്. ചിത്രം റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിലാണ് ടോറന്‍റ് സൈറ്റുകളിൽ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. 350 കോടി ബഡ്‌ജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ചോർച്ച നിർമ്മാതാക്കൾക്കുൾപ്പെടെ വലിയ തിരിച്ചടിയാകും നൽകുക.
- " class="align-text-top noRightClick twitterSection" data="">
രാധാകൃഷ്‌ണ കുമാർ സംവിധാനം ചെയ്‌ത ചിത്രത്തിൽ പൂജാ ഹെഡ്‌ജെയാണ് നായിക. കൊവിഡ് വ്യാപിച്ചതിനെത്തുടർന്ന് റിലീസ് വൈകിയ രാധേ ശ്യാമിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. അതേസമയം വലിയ പ്രചാരണങ്ങളോടെ പിറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ALSO READ: മെഷീന്‍ ഗണ്ണുമായി അഖില്‍ അക്കിനേനി ; മമ്മൂട്ടി ചിത്രം 'ഏജന്‍റി'ന്‍റെ റിലീസ് തീയതി പുറത്ത്
പ്രഭാസിന്‍റെ ആരാധകർക്ക് ചിത്രം ഏറെ നിരാശ നൽകിയതായാണ് വിവരം. യൂറോപ്പിന്‍റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയ നടന്‍ ജയറാമും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചിട്ടുണ്ട്.