മോഹൻലാല്‍ -പ്രിയദർശൻ കൂട്ടുകെട്ടില്‍ 1997ല്‍ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് ചന്ദ്രലേഖ. ചിത്രത്തില്‍ ലേഖയുടെ കഥാപാത്രമായെത്തിയ സുന്ദരിയെ മലയാളികൾ മറക്കാനിടയില്ല. ഒരു കാലത്ത് ബോളിവുഡിലെ മുൻനിര നായികമാരില്‍ ഒരാളായ പൂജ ബത്രയായിരുന്നു അത്.
- " class="align-text-top noRightClick twitterSection" data="
">
42കാരിയായ പൂജയുടെ പ്രണയവാർത്തയാണ് ഇപ്പോൾ ബിടൗണിലെ ചർച്ച. താൻ പ്രണയത്തിലാണെന്ന് സൂചിപ്പിച്ച് പൂജ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. 'പ്രിയപ്പെട്ടവനൊപ്പം സമയം ചെലവിടുമ്പോൾ ജീവിതം ആഘോഷ'മാണെന്നായിരുന്നു ചിത്രത്തോടൊപ്പം പൂജ കുറിച്ചത്. തുടർന്ന് ആരാണ് പൂജയുടെ കാമുകൻ എന്ന് ചോദിച്ച് ആരാധകർ രംഗത്തെത്തി. തൊട്ട് പിന്നാലെ ബോളിവുഡ് നടൻ നവാബ് ഷായും പൂജക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് ഇരുവരുടെയും പ്രണയം ബി ടൗൺ അറിയുന്നത്.
ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട നടനാണ് നവാബ് ഷാ. മലയാളികൾക്കും നവാബ് ഷാ പരിചിതനാണ്. കീർത്തിചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ വില്ലനായി എത്തിയത് നവാബ് ഷാ ആയിരുന്നു.
1993ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ 'ആസൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2003 ല്‍ ഡോക്ടര്‍ സോനു എസ്. അലുവാലിയയെ പൂജ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം പൂജ അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. 2011 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഏറെ കാലമായി വെള്ളിവെളിച്ചത്തില്‍ നിന്നും മാറി നിന്ന പൂജ, ഒരു ഹോളിവുഡ് ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തിയിരുന്നു. 2017ല്‍ പുറത്തിറങ്ങിയ മിറർ ഗെയിമാണ് പൂജ അവസാനമായി അഭിനയിച്ച ചിത്രം.