ETV Bharat / sitara

മമ്മൂട്ടിക്കൊപ്പം വമ്പന്‍ താരനിര: 'പതിനെട്ടാംപടി' ഒരുങ്ങുന്നു - മമ്മുട്ടി

പൃഥ്വിരാജ്, ടൊവിനോ തോമസ്, ആര്യ എന്നിവര്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ബിജുമേനോനും സാനിയ അയ്യപ്പനും പ്രധാന വേഷത്തിലുണ്ട്.

181
author img

By

Published : Mar 15, 2019, 8:40 PM IST

പ്രഖ്യാപനംമുതൽ വാർത്തകളിൽ ഇടംനേടിയ ചിത്രമാണ് 'പതിനെട്ടാം പടി'. ഓഗസ്റ്റ് സിനിമാസിൻ്റെനിർമ്മാണത്തിലൊരുങ്ങുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. എന്നാൽ മമ്മൂട്ടിയും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലെത്തുമെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്നാലിപ്പോൾ പതിനെട്ടാം പടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിൽ പൃഥ്വിരാജ്, ടൊവിനോ തോമസ്, ആര്യ എന്നിവരും വേഷമിടുന്നുണ്ട്. മൂവരും അതിഥി വേഷങ്ങളില്‍ എത്തുമെന്നാണ് സൂചന.

'കേരള കഫേ' എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയതും ശങ്കർ രാമകൃഷ്ണനായിരുന്നു.

ചിത്രത്തില്‍ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വളരെ പ്രാധാന്യമേറിയ അതിഥി വേഷമാണിത്. ഹാസ്യം, ആക്ഷന്‍, ഡ്രാമ എന്നിവ കൈകകാര്യം ചെയ്യുന്ന കഥാപാത്രമാവും ജോണ്‍ എബ്രഹാം പാലക്കൽ. മധ്യതിരുവിതാംകൂറുകാരനായ ജോണ്‍ എബ്രഹാം പാലക്കല്‍ സംസാരിക്കുന്ന ഭാഷക്കും പ്രത്യേകതയുണ്ടാവും. ചിത്രത്തിൽ ബിജു മേനോൻ, സാനിയ അയ്യപ്പൻ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

Intro:Body:

മമ്മുട്ടിക്കൊപ്പം വമ്പൻ താരനിര; 'പതിനെട്ടാം പടി' ഒരുങ്ങുന്നു

പ്രഖ്യാപിച്ചതു മുതൽ വാർത്തകളിൽ ഇടംനേടിയ ചിത്രമാണ് പതിനെട്ടാം പടി. ഓഗസ്റ്റ് സിനിമാസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. എന്നാൽ മമ്മുട്ടി ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലെത്തുമെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ചിത്രത്തിലെ മമ്മുട്ടിയുടെ ക്യാരക്ടർ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്നാലിപ്പോൾ പതിനെട്ടാം പടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിൽ പൃഥ്വിരാജ്, ടൊവിനോ തോമസ്, ആര്യ എന്നിവര്‍ ഒന്നിക്കുകയാണ്. അതിഥി വേഷങ്ങളില്‍ മൂവരും എത്തുമെന്നാണ് സൂചന. 

'കേരള കഫേ' എന്ന ചിത്രത്തിനു ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയതും ശങ്കർ രാമകൃഷ്ണനായിരുന്നു. 

ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറുടെ വേഷമാണ് മമ്മൂട്ടിക്ക്. വളരെ പ്രാധാന്യമേറിയ അതിഥി വേഷമാണിത്. ഹാസ്യം, ആക്ഷന്‍, ഡ്രാമ എന്നിവ കൈകകാര്യം ചെയ്യുന്ന കഥാപാത്രമാവും ജോണ്‍ എബ്രഹാം പാലക്കൽ. മധ്യ തിരുവിതാംകൂറുകാരനായ ജോണ്‍ എബ്രഹാം പാലക്കല്‍ സംസാരിക്കുന്ന ഭാഷക്കും പ്രത്യേകതയുണ്ടാവും. ചിത്രത്തിൽ ബിജു മേനോൻ, സാനിയ അയ്യപ്പൻ എന്നിവരും പ്രധാന വേഷത്തിലുണ്ട്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.