ETV Bharat / sitara

കങ്കണക്ക് താക്കീതുമായി പഹലജ് നിഹലാനി - കങ്കണ റണാവത്ത്

തുടക്ക കാലത്ത് പഹലജ് നിഹലാനിയുടെ ഒരു സിനിമയുടെ ഫോട്ടോഷൂട്ടില്‍ അടിവസ്ത്രം ധരിക്കാതെ പോസ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതയായെന്നായിരുന്നു കങ്കണയുടെ ആരോപണം.

കങ്കണക്ക് താക്കീതുമായി പഹലജ് നിഹലാനി
author img

By

Published : Mar 29, 2019, 12:42 PM IST

തനിക്കെതിരേ ആരോപണവുമായി രംഗത്ത് വന്ന നടി കങ്കണ റണാവത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹലാനിയുടെ താക്കീത്. തന്നോട് കളിക്കരുതെന്നും കളിക്കുന്നുവെങ്കില്‍ കുറെയേറെ കളികൾ തനിക്കും കളിക്കാനുണ്ടെന്നും നിഹലാനി പറഞ്ഞു.

'തന്‍റെ പരസ്യചിത്രം കണ്ടാണ് മഹേഷ് ഭട്ടിന്‍റെ ഗ്യാങ്സ്റ്ററിലേക്ക് കങ്കണയ്ക്ക് അവസരം ലഭിക്കുന്നത്. മൂന്ന് സിനിമ ഒന്നിച്ച് ചെയ്യുമെന്ന കരാറുണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. എന്നാല്‍ ഗ്യാങ്‌സ്റ്ററില്‍ അഭിനയിക്കട്ടേയെന്ന് അപേക്ഷിച്ച് കങ്കണ എന്‍റെ പക്കല്‍ വന്നു. അവര്‍ എന്നോട് കളിക്കാന്‍ വരുന്നുവെങ്കില്‍ എനിക്കും തിരിച്ച് കളിക്കാന്‍ കുറേ കാര്യങ്ങളുണ്ട്.' പഹലജ് നിഹലാനി പറഞ്ഞു.

'ഐ ലവ് യു ബോസ്' എന്ന ഒരു സോഫ്റ്റ് പോൺ ചിത്രവും നിഹലാനി തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായി കങ്കണ ആരോപിച്ചിരുന്നു. ചിത്രത്തെക്കുറിച്ചും നിഹലാനി പ്രതിപാദിച്ചു. ആ ചിത്രത്തിലെ ഒരു കഥാപാത്രത്തിന് വേണ്ടി അമിതാഭ് ബച്ചനെയും താന്‍ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് മറ്റ് തിരക്കുകൾ മൂലം ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും നിഹലാനി പറഞ്ഞു. ഒരു പോണ്‍ ചിത്രമൊന്നുമായിരുന്നില്ല അതെന്നും അത്തരം ചിത്രങ്ങളില്‍ തനിക്ക് പണ്ടേ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Intro:Body:

കങ്കണക്ക് താക്കീതുമായി പഹലജ് നിഹലാനി

തുടക്കകാലത്ത് പഹലജ് നിഹലാനിയുടെ ഒരു സിനിമയുടെ ഫോട്ടോഷൂട്ടില്‍ അടിവസ്ത്രം ധരിക്കാതെ പോസ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതയായെന്നാണ് കങ്കണ ആരോപിച്ചത്. 

തനിക്കെതിരേ ആരോപണവുമായി രംഗത്ത് വന്ന കങ്കണ റണാവത്തിനെതിരെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹലാനിയുടെ താക്കീത്. തന്നോട് കളിക്കരുതെന്നും കളിക്കുന്നുവെങ്കില്‍ കുറെയേറെ കളികൾ തനിക്കും കളിക്കാനുണ്ടെന്നും നിഹലാനി പറഞ്ഞു. 

'തന്റെ പരസ്യചിത്രം കൊണ്ടാണ് മഹേഷ് ഭട്ടിന്റെ ഗ്യാങ്സ്റ്ററിലേക്ക് കങ്കണയ്ക്ക് അവസരം ലഭിക്കുന്നത്. മൂന്ന് സിനിമ ഒന്നിച്ചു ചെയ്യുമെന്ന കരാറുണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. എന്നാല്‍ ഗ്യാങ്‌സ്റ്ററില്‍ അഭിനയിക്കട്ടേയെന്ന് അപേക്ഷിച്ച് കങ്കണ എന്റെ പക്കല്‍ വന്നു. അവര്‍ എന്നോട് കളിക്കാന്‍ വരുന്നുവെങ്കില്‍ എനിക്കും തിരിച്ചു കളിക്കാന്‍ കുറേക്കാര്യങ്ങളുണ്ട്.' പഹലജ് നിഹലാനി പറഞ്ഞു.

'ഐ ലവ് യു ബോസ്' എന്ന ഒരു സോഫ്റ്റ് പോർൺ ചിത്രവും നിഹലാനി തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായി കങ്കണ ആരോപിച്ചിരുന്നു. ചിത്രത്തെക്കുറിച്ചും നിഹലാനി പ്രതിപാദിച്ചു. ആ ചിത്രത്തിലെ ഒരു കഥാപാത്രത്തിന് വേണ്ടി അമിതാഭ് ബച്ചനെയും താന്‍ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് മറ്റ് തിരക്കുകൾ മൂലം ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും നിഹലാനി പറഞ്ഞു.  ഒരു പോണ്‍ ചിത്രമൊന്നുമായിരുന്നില്ല അതെന്നും അത്തരം ചിത്രങ്ങളില്‍ തനിക്ക് പണ്ടേ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.