എറണാകുളം: കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ ചൊല്ലിയുള്ള പകർപ്പവകാശം സംബന്ധിച്ച കേസിനെ തുടർന്ന് വാർത്തകളിൽ നിറഞ്ഞ ചിത്രമായിരുന്നു സുരേഷ് ഗോപിയുടെ 250-ആം ചിത്രം. പൃഥ്വി രാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് സുരേഷ് ഗോപിയുടെ ചിത്രം പകർപ്പവകാശം ലംഘിച്ചു എന്ന പരാതിയുമായി കോടതിയെ സമീപിച്ചത്. തുടർന്ന് 'കടുവ' സിനിമയുടെ പ്രമേയമോ കഥാപാത്രങ്ങളോ ഉപയോഗിച്ച് മറ്റൊരു സിനിമ നിർമിക്കാൻ സാധ്യമല്ല എന്ന് ജില്ലാ കോടതിയും പിന്നീട് ഹൈക്കോടതിയും വിധിച്ചു.
ഇതിനെ തുടർന്നാണ് തിങ്കളാഴ്ച സുരേഷ് ഗോപിയുടെ 250 ആം ചിത്രത്തിന്‍റെ പുതിയ ടൈറ്റിലോട് കൂടിയുള്ള പ്രഖ്യാപനം നടന്നിരിക്കുന്നത്. 'ഒറ്റകൊമ്പൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് മുളകുപ്പാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളക്‌പാടമാണ്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഫഹദ് ഫാസിൽ തുടങ്ങി നിരവധി താരങ്ങളും, സംവിധായകരും അണിയറപ്രവർത്തകരും സിനിമയുടെ ടൈറ്റിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
മാത്യുസ് തോമസാണ് ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസ് തന്നെയാണ് തിരക്കഥയും. ഷാജി കുമാർ ഛായാഗ്രാഹണവും ഹർഷവർധൻ രാമേശ്വർ സംഗീത സംവിധാനവും നിർവഹിക്കും
കടുവാക്കുന്നേലിന് പകരം 'ഒറ്റക്കൊമ്പൻ'; സുരേഷ് ഗോപിയുടെ 250-ആം ചിത്രത്തിന് പുതിയ ടൈറ്റിൽ - ഒറ്റക്കൊമ്പൻ
മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഫഹദ് ഫാസിൽ തുടങ്ങി നിരവധി താരങ്ങളും, സംവിധായകരും അണിയറപ്രവർത്തകരും സിനിമയുടെ ടൈറ്റിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു
![കടുവാക്കുന്നേലിന് പകരം 'ഒറ്റക്കൊമ്പൻ'; സുരേഷ് ഗോപിയുടെ 250-ആം ചിത്രത്തിന് പുതിയ ടൈറ്റിൽ എറണാകുളം Ernakulam Kaduvakkunnel Kuruvachan Suresh gopi's new movie title announcement malayalam new movie suresh gopi's 250th movie ഒറ്റക്കൊമ്പൻ കടുവാക്കുന്നേൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9328478-440-9328478-1603793001862.jpg?imwidth=3840)