കേരളം നേരിടുന്ന പ്രളയത്തെക്കുറിച്ച് സംസാരിക്കാതെ, റിലീസിനൊരുങ്ങുന്ന തന്‍റെ ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ പ്രചാരണ പരിപാടികളില്‍ സജീവമായതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി നിത്യ മേനോന്‍. പ്രശസ്തിക്ക് വേണ്ടി താന്‍ ഒന്നും ചെയ്യാറില്ലെന്നും മറ്റുള്ളവര്‍ കാണുന്നില്ല എന്നതിനര്‍ഥം താന്‍ ഒന്നും ചെയ്യുന്നില്ല എന്നതല്ലെന്നും നിത്യ മേനോന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഒരു വ്യക്തി എന്ന നിലയില്‍ തന്‍റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാന്‍ ആകില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ നിത്യ പറയുന്നു. 'കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഞാന്‍ യാതൊന്നും പങ്കുവയ്ക്കുന്നില്ല എന്നാരോപിച്ച് പലരും കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. അതിനാല്‍, കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തണമെന്ന് എനിക്ക് തോന്നി. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നില്ലെന്ന് കരുതി ഒരാള്‍ ഒന്നും ചെയ്യുന്നില്ലെന്ന് കരുതരുത്. കാര്യങ്ങൾ ചെയ്യാൻ എനിക്കെന്‍റേതായ രീതികളുണ്ട്. അത് ആളുകളുമായി പങ്കുവയ്ക്കുന്നില്ല എന്ന് കരുതി ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്ന് വിചാരിക്കരുത്- നിത്യ മേനോന്‍ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
നിത്യ മോനോന്‍ വേഷമിടുന്ന മിഷന്‍ മംഗല്‍ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പ്രചാരണ പരിപാടികളില്‍ താരം പങ്കെടുക്കുന്നതും അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക പേജില്‍ പങ്കുവയ്ക്കുന്നതുമാണ് വിമര്‍ശനത്തിന് വഴി വച്ചത്. സിനിമയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത് തന്‍റെ കര്‍ത്തവ്യമാണെന്നും അതിനായി പ്രത്യേക പണം കൈപ്പറ്റുന്നില്ലെന്നും നിത്യ പറഞ്ഞു. മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് മുന്‍പ് സ്വയം എന്ത് ചെയ്‌തെന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്നും നിത്യ അഭിപ്രായപ്പെട്ടു.