ETV Bharat / sitara

ഫഹദ് രക്ഷപ്പെടാനുള്ള ചിന്തയിലാണ്; നസ്രിയയുടെ രസകരമായ ഇൻസ്റ്റഗ്രാം പോസ്റ്റ്

ഡിസംബറെന്തേ നേരത്തെ എത്തിയതെന്ന ആശ്ചര്യത്തിലാണ് തന്‍റെ ഭർത്താവെന്നും ബർത്ത്ഡേ സർപ്രൈസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ചിന്തയാണിപ്പോഴെന്നുമുള്ള രസകരമായ പോസ്റ്റാണ് നസ്രിയ പങ്കുവെച്ചത്.

ഫഹദ് ഫാസിൽ  നസ്രിയ നസീം  ഇൻസ്റ്റഗ്രം പോസ്റ്റ്  നസ്രിയ ഇൻസ്റ്റഗ്രം പോസ്റ്റ്  നസ്രിയ നസീം ബർത്ത്ഡേ  Nazriya Nazim  Nazriya Nazim's instagram  Fahad Fazil  Nazriya Nazim Fahad Fazil  Nazriya Nazim birthday
നസ്രിയയുടെ രസകരമായ ഇൻസ്റ്റഗ്രം പോസ്റ്റ്
author img

By

Published : Dec 7, 2019, 3:38 PM IST

യുവതാരങ്ങളിലെ പ്രിയജോഡികൾ, ഫഹദും നസ്രിയയും. വിവാഹത്തിന് ശേഷം അഭിനയത്തിലും സിനിമാനിർമാണത്തിലുമായി നസ്രിയ സജീവമാണ്. സിനിമാ വിശേഷങ്ങൾക്കൊപ്പം തങ്ങളുടെ സൗഹൃദങ്ങളും ആഘോഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിതാ രസകരമായ ഒരു ട്വീറ്റിലൂടെ നസ്രിയ ഫഹദിനെക്കുറിച്ചാണ് പറയുന്നത്. "ഈ വർഷം ഡിസംബർ എന്തുകൊണ്ടാണിത്ര പെട്ടെന്നെത്തിയെന്ന ആശ്ചര്യത്തിലാണ് എന്‍റെ ഭർത്താവ്". കാരണം, ഇതെന്‍റെ ബർത്ത്ഡേ മാസമാണ്. ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നാണ് ഫഹദ് ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഈ മാസം 20നാണ് മലയാളികളുടെ പ്രിയതാരത്തിന്‍റെ ജന്മദിനം. പിറന്നാളോഘഷവും കെങ്കേമമാകുമെന്നാണ് പോസ്റ്റിലൂടെ വ്യക്തമാകുന്നത്.

Intro:Body:ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടാണ് ശരി : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : ശബരിമല യുവതി പ്രവേശന വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടാണ് ശരിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ യുവതി പ്രവേശനം അടഞ്ഞ അധ്യായമാണ്. യുവതികൾ സംഘടിതമായി വരാൻ ശ്രമിക്കുന്നത് ശരിയല്ല. പവിത്രമായ സന്നിധാനത്തെ
സംഘർഷഭൂമിയാക്കാൻ ആരും ശ്രമിക്കരുതെന്നും സമാധാനപൂർണ്ണമായ ഒരു തീർത്ഥാടന കാലം ഒരുക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിൽ എത്തുന്ന യുവതികൾ യഥാർത്ഥ അയ്യപ്പഭക്തർ ആണെന്ന് തനിക്ക് തോന്നുന്നില്ല. അവരെല്ലാം തന്നെ വാർത്തയിൽ ഇടംനേടി ശ്രദ്ധ പിടിച്ചു പറ്റാൻ വരുന്നവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുന്നല ശ്രീകുമാർ പറഞ്ഞത് തുല്യനീതിയെ പറ്റിയാണ്, ശബരിമലയിലെ സ്ത്രി പ്രവേശനമല്ല. ആചാരവും അനാചാരവുമുണ്ട്.
അനാചാരങ്ങളാണ് മാറ്റേണ്ടത്. ശബരിമലയിലേത് ആചാരമാണ്. ആചാരങ്ങൾ സംരക്ഷിക്കപ്പെടണം. സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടിൽ തെറ്റില്ല. ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടാണ് ശരി എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. മാവേലിക്കര യൂണിയനുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുമെന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിൽ പറഞ്ഞു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.