നയൻതാര പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം 'കൊലയുതിർ കാല'ത്തിന്‍റെ റിലീസ് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ചിത്രത്തിന്‍റെ പേരിലുള്ള പകർപ്പവകാശത്തെ തുടർന്നാണ് കോടതി നടപടി.
![nayanthara movie kolayuthir kaalam release stayed നയൻതാര ചിത്രം കൊലയുതിർ കാലത്തിന്‍റെ റിലീസ് തടഞ്ഞ് ഹൈക്കോടതി nayanthara new movie kolayuthir kaalam നയൻതാര](https://etvbharatimages.akamaized.net/etvbharat/prod-images/img_1206newsroom_1560324872_159.jpg)
അന്തരിച്ച തമിഴ് എഴുത്തുകാരൻ സുജാത രംഗരാജന്‍റെ കൊലയുതിർകാലം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നോവലിന്‍റെ പകർപ്പവകാശം വാങ്ങിയ തന്‍റെ അനുമതി കൂടാതെ ചിത്രത്തിന് ഈ പേര് ഉപയോഗിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ബാലാജി കുമാർ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ജസ്റ്റിസ് കൃഷ്ണരാമസ്വാമി റിലീസ് തടഞ്ഞത്.
സുജാത രംഗരാജന്‍റെ ഭാര്യയിൽ നിന്ന് 10 ലക്ഷം രൂപയ്ക്കാണ് താൻ പകർപ്പവകാശം വാങ്ങിയതെന്ന് ബാലജി കുമാർ പറയുന്നു. ചക്രി ടോലേടി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ചിത്രം ജൂൺ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഉത്തരവ്. കമല്‍ഹാസൻ-മോഹൻലാൽ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ‘ഉന്നൈ പോൽ ഒരുവൻ’, അജിത്തിന്റെ ‘ബില്ല 2’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ചക്രി ടോലേട്ടി.