ETV Bharat / sitara

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഘ്നേഷ് ശിവനും - നയൻതാര വിഘ്നേശ്

നയൻതാരയും വിഘ്നേഷും തമ്മിലുളള വിവാഹം ഈ വർഷമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്.

nayanthara
author img

By

Published : Oct 25, 2019, 6:15 PM IST

Updated : Oct 25, 2019, 10:56 PM IST

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തി നയൻതാരയും വിഘ്നേഷ് ശിവനും. ക്ഷേത്ര ദർശനം കഴിഞ്ഞ് ഇരുവരും മടങ്ങുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ദർശനത്തിന് ശേഷം ആരാധകർക്കൊപ്പം ഫോട്ടോ എടുത്തശേഷമാണ് ഇരുവരും മടങ്ങിയത്.

  • " class="align-text-top noRightClick twitterSection" data="">

നയൻതാരയും വിഘ്നേഷും തമ്മിലുളള വിവാഹം ഈ വർഷമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. കഴിഞ്ഞ ദിവസം വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇരുവരുടെയും വിവാഹ അഭ്യൂഹങ്ങൾ കുറച്ചുകൂടി ശക്തമാക്കിയിട്ടുണ്ട്. പാരീസിൽ നിന്നും ചെന്നൈയിലേക്ക് ചില വലിയ കാര്യങ്ങൾക്കായി പോകുന്നുവെന്നാണ് വിക്കി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. തമിഴകത്ത് നയൻസിന്‍റെ തിരിച്ച് വരവിന് ഇടയാക്കിയ ചിത്രം കൂടിയായിരുന്നു അത്. നാല് വർഷത്തോളമായി നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാണ്. 'ദ ഹിന്ദു' പത്രം സംഘടിപ്പിച്ച വേള്‍ഡ് ഓഫ് വുമണ്‍ 2018 ചടങ്ങില്‍ സംസാരിക്കുമ്പോള്‍ പേരെടുത്ത് പറയാതെ വിഘ്നേഷിനെ നയന്‍താര പ്രതിശ്രുതവരന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. എനിക്ക് പിന്തുണ നല്‍കിയ അച്ഛനോ‍ടും അമ്മയോടും പ്രതിശ്രുതവരനോടും നന്ദി പറയുന്നുവെന്നാണ് നയന്‍താര പറഞ്ഞത്.

Intro:Body:

nayanthara and vignesh visited tirupati temple

Conclusion:
Last Updated : Oct 25, 2019, 10:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.