ETV Bharat / sitara

ആദ്യകാഴ്ചയില്‍ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി; പ്രണയ കഥ തുറന്ന് പറഞ്ഞ് നവാബ് ഷാ - nawab sha

പൂജയും നടന്‍ നവാബ് ഷായും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടത്

പ്രണയ കഥ തുറന്ന് പറഞ്ഞ് നവാബ് ഷാ
author img

By

Published : Jul 20, 2019, 9:21 PM IST

ചന്ദ്രലേഖ, മേഘം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് പൂജ ബത്ര. അടുത്തിടെയാണ് നടൻ നവാബ് ഷായുമായി പൂജ വിവാഹിതയായത്. 'കീർത്തിചക്ര' എന്ന ചിത്രത്തില്‍ വില്ലനായി എത്തിയ താരമാണ് നവാബ്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

ഇപ്പോൾ പൂജയുമായുള്ള പ്രണയകഥ തുറന്ന് പറഞ്ഞിരിക്കുകയാണ് നവാബ്. ആദ്യ കാഴ്ചയില്‍ തന്നെ താന്‍ പൂജയുമായി പ്രണയത്തിലായെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചുവെന്നും നവാബ് ഷാ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ തന്‍റെ പ്രണയകഥ തുറന്ന് പറഞ്ഞത്. 'എനിക്ക് പൂജയെ 20 വര്‍ഷങ്ങളായി അറിയാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ലോസ് ആഞ്ജലീസിലെ വിമാനത്താവളത്തില്‍ വച്ച് ഞാന്‍ പൂജയെ കണ്ടു. പരിചയം പുതുക്കുകയും ചെയ്തു. ആദ്യകാഴ്ചയില്‍ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി. പരസ്പരം അടുത്തു, ഒരുമിച്ച് സമയം ചെലവഴിക്കാന്‍ തുടങ്ങി.'

'എന്‍റെ കുടുംബാംഗങ്ങളുടെ സാനിധ്യത്തിലാണ് പൂജയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഒന്നും നേരത്തേ ആസൂത്രണം ചെയ്തിരുന്നില്ല. എങ്ങനെയോ അത് സംഭവിച്ചു. അവളാണ് എനിക്ക് ചേരുന്ന പങ്കാളി എന്ന് തോന്നിയിരുന്നു. ഞാന്‍ അവളോട് പറഞ്ഞു, നമുക്ക് ഒരുമിച്ച് ജീവിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കുറച്ച് സമയമേയുള്ളൂ. എന്നെ വിവാഹം കഴിക്കാമോ എന്ന്. അഞ്ച് മാസത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങൾ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്', നവാബ് ഷാ പറഞ്ഞു.

2017 ല്‍ പുറത്തിറങ്ങിയ മിറര്‍ ഗെയിം എന്ന ചിത്രത്തിലാണ് പൂജ അവസാനമായി വേഷമിട്ടത്. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പൂജ വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്. 42 കാരിയായ പൂജയുടെ രണ്ടാം വിവാഹമാണിത്.

Intro:Body:

ആദ്യകാഴ്ചയില്‍ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി; പ്രണയ കഥ തുറന്ന് പറഞ്ഞ് നവാബ് ഷാ

ചന്ദ്രലേഖ, മേഘം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് പൂജ ബത്ര. അടുത്തിടെയാണ് നടൻ നവാബ് ഷായുമായി പൂജ വിവാഹിതയായത്. കീർത്തിചക്ര എന്ന ചിത്രത്തില്‍ വില്ലനായി എത്തിയ താരമാണ് നവാബ്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ചിത്രങ്ങള്‍ പുറത്ത് വിട്ടത്. 

ഇപ്പോൾ പൂജയുമായുള്ള പ്രണയകഥ തുറന്ന് പറഞ്ഞിരിക്കുകയാണ് നവാബ്. ആദ്യ കാഴ്ചയില്‍ തന്നെ താന്‍ പൂജയുമായി പ്രണയത്തിലായെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചുവെന്നും നവാബ് ഷാ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ തന്റെ പ്രണയകഥ തുറന്ന് പറഞ്ഞത്. 'എനിക്ക് പൂജയെ 20 വര്‍ഷങ്ങളായി അറിയാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ലോസ് ആഞ്ജലീസിലെ വിമാനത്താവളത്തില്‍ വച്ച് ഞാന്‍ പൂജയെ കണ്ടു. പരിചയം പുതുക്കുകയും ചെയ്തു. ആദ്യകാഴ്ചയില്‍ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി. പരസ്പരം അടുത്തു, ഒരുമിച്ച് സമയം ചെലവഴിക്കാന്‍ തുടങ്ങി.'

'എന്റെ കുടുംബാംഗങ്ങളുടെ സാനിധ്യത്തിലാണ് പൂജയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഒന്നും നേരത്തേ ആസൂത്രണം ചെയ്തിരുന്നില്ല. എങ്ങനെയോ അത് സംഭവിച്ചു. അവളാണ് എനിക്ക് ചേരുന്ന പങ്കാളി എന്ന് തോന്നിയിരുന്നു. ഞാന്‍ അവളോട് പറഞ്ഞു, നമുക്ക് ഒരുമിച്ച് ജീവിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കുറച്ച് സമയമേയുള്ളൂ. എന്നെ വിവാഹം കഴിക്കാമോ എന്ന്. അഞ്ച് മാസത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങൾ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്', നവാബ് ഷാ പറഞ്ഞു. 

2017 ല്‍ പുറത്തിറങ്ങിയ മിറര്‍ ഗെയിം എന്ന ചിത്രത്തിലാണ് പൂജ അവസാനമായി വേഷമിട്ടത്. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പൂജ വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്. 42 കാരിയായ പൂജയുടെ രണ്ടാം വിവാഹമാണിത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.