ETV Bharat / sitara

Navya Nair buys Mini Countryman | കൂപ്പര്‍ പട്ടികയില്‍ ഒരു താരം കൂടി ; 'മിനി കണ്‍ട്രിമാനു'മായി നവ്യ നായര്‍ - 'മിനി കണ്‍ട്രിമാന്‍ സ്വന്തമാക്കി നവ്യ നായര്‍

മിനി കണ്‍ട്രിമാന്‍ സ്വന്തമാക്കി നവ്യ നായര്‍ (Navya Nair buys Mini Countryman). പുതിയ വാഹനം സ്വന്തമാക്കിയ വിവരം നടി തന്നെയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്

Navya Nair buys Mini Countryman  Navya Nair  Mini Countryman  'മിനി കണ്‍ട്രിമാന്‍ സ്വന്തമാക്കി നവ്യ നായര്‍  നവ്യ നായര്‍
Navya Nair buys Mini Countryman | കൂപ്പര്‍ പട്ടികയില്‍ ഇനി ഒരു താരം കൂടി; 'മിനി കണ്‍ട്രിമാനു'മായി നവ്യ നായര്‍
author img

By

Published : Nov 22, 2021, 9:09 PM IST

Updated : Nov 23, 2021, 8:55 AM IST

മലയാള സിനിമാതാരങ്ങളില്‍ മിനി കാര്‍ ഉടമകളുടെ പട്ടികയില്‍ ഇനി നവ്യ നായരും (Navya Nair). മിനിയുടെ ഏറ്റവും മികച്ച മോഡലായ കണ്‍ട്രിമാനാണ് (Mini Countryman) നവ്യ സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയ വിവരം നവ്യ തന്നെയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

KL 07 CX 3223 എന്ന ആഡംബര നമ്പരാണ് നവ്യയുടെ പുതിയ കാറിന്. 'പുതിയ കാര്‍, മിനി കണ്‍ട്രിമാന്‍, ദൈവത്തിന്‍റെ അനുഗ്രഹം' എന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലാണ് നവ്യ പുതിയ വാഹനത്തിന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ബന്ധുക്കള്‍ക്കൊപ്പമാണ് താരം പുതിയ വാഹനം വീട്ടിലെത്തിച്ചത്. 40 ലക്ഷത്തിന് മുകളിലാണ് ഇന്ത്യയില്‍ മിനി കണ്‍ട്രിമാന്‍ കാറുകളുടെ വില.

Also Read: Vishak Nair engagement | 'കുപ്പി'ക്ക് വിവാഹനിശ്ചയം ; കുസൃതിയുമായി വിശാഖ്‌ ; നൃത്തച്ചുവടുകളുമായി പ്രതിശ്രുത വധു

2018 മുതല്‍ പ്രാദേശികമായി നിര്‍മ്മിച്ച് തുടങ്ങിയ മിനി കണ്‍ട്രിമാന്‍ 2021ല്‍ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബി.എം.ഡബ്ല്യുവിന്‍റെ (BMW) ചെന്നൈയിലെ പ്ലാന്‍റിലാണ് മിനി കണ്‍ട്രിമാന്‍ നിര്‍മ്മിക്കുന്നത്.

മലയാള സിനിമയ്‌ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച ശേഷമാണ് അഭിനയ ജീവിതത്തോട്‌ നവ്യ വിട പറഞ്ഞത്. വിവാഹത്തോടെ സിനിമാജീവിതം അവസാനിപ്പിച്ചെങ്കിലും ടെലിവിഷന്‍ ഷോകളിലും മറ്റും സജീവമാണ് താരം.

Last Updated : Nov 23, 2021, 8:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.