ഗുരുവായൂര്‍: കമ്മ്യൂണിസത്തെ കുറിച്ചും മാര്‍ക്സിസത്തെ കുറിച്ചും കൂടുതല്‍ പറയാന്‍ അറിയില്ലെങ്കിലും ചുവപ്പ് കൊടി ആവേശമാണെന്ന് നവ്യ നായര്‍. സിപിഎം തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ പങ്കെടുക്കുമ്പോഴാണ് നവ്യാ നായര്‍ ഇങ്ങനെ പറഞ്ഞത്.
'എല്ലാം മറന്ന് കിടപ്പാടം ഒക്കെ വിറ്റ പാര്‍ട്ടിയെ കുറിച്ച് കേട്ടിട്ടില്ലേ, അതാണ് ഇഷ്ടപ്പെടുന്ന പാര്‍ട്ടി. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹിക്കുന്നത്. നന്മയ്ക്ക് വേണ്ടിയും സമത്വത്തിന് വേണ്ടിയും കഷ്ടപ്പെടുന്നവന്‍റെ വേദന യഥാര്‍ഥമായി മനസിലാക്കിയിരുന്ന കാലം എന്നുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു', നവ്യ പറഞ്ഞു. എല്ലാ സഖാക്കന്മാരോടുമായി ലാല്‍ സലാം പറഞ്ഞാണ് നവ്യ പ്രസംഗം അവസാനിപ്പിച്ചത്.
എന്നാല്‍ കവിത ആലപിക്കണമെന്ന അഭ്യർഥന മാനിച്ച് താരം വീണ്ടും മൈക്കിന് മുന്നിലെത്തി. തുടർന്ന് വയലാറിന്‍റെ അശ്വമേധം എന്ന കവിതയിലെ ഏതാനും വരികൾ ആലപിക്കുകയും ചെയ്തു. ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസാണ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തത്.
- " class="align-text-top noRightClick twitterSection" data="">