ഭർത്താവ് മാത്രമല്ല, തന്‍റെ അടുത്ത സുഹൃത്ത് കൂടിയാണ് ഫഹദ് ഫാസിലെന്നാണ് നസ്രിയ നസീം പറയുന്നത്. സൗഹൃദദിനത്തിൽ ഫഹദിനൊപ്പം എടുത്ത ക്യൂട്ട് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടുകയും ചെയ്‌തു.
ഇപ്പോഴിതാ, നസ്രിയ പോസ്റ്റ് ചെയ്‌ത ചിത്രം തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ഫഹദ് ഫാസിലും.
'ഞാനും എന്‍റെ ഫ്രാണ്ടും' എന്ന രസകരമായ കാപ്‌ഷനോടെയാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്‌തത്. സോഡാക്കണ്ണട ധരിച്ച് കാഷ്വൽ ലുക്കിലാണ് ചിത്രത്തിൽ നസ്രിയയും ഫഹദുമുള്ളത്. താരദമ്പതികൾ ഒരു സെൽഫിക്കായി പോസ് ചെയ്യുന്ന നിമിഷത്തെ കാമറയിലാക്കിയത് ഫഹദിന്‍റെ അനുജനും നടനുമായ ഫർഹാൻ ഫാസിലാണ്.
ക്യൂട്ട് ചിത്രത്തിന് ക്യൂട്ട് കപിൾ കമന്‍റുമായി താരങ്ങളും ആരാധകരും
ചിത്രത്തിന് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്. രാഷി ഖന്ന, ഗായകൻ ജോബ് കുര്യൻ തുടങ്ങി സിനിമാമേഖലയിലെ നിരവധി സുഹൃത്തുക്കൾ താരദമ്പതികളുടെ ചിത്രത്തിന് ക്യൂട്ട് കപിൾസ് എന്ന് കമന്‍റ് ചെയ്‌തു. കിടിലൻ ഫോട്ടോഗ്രാഫറെന്ന് സ്വയം വിശേഷിപ്പിച്ചാണ് ഫോട്ടോയുടെ കാമാറാമാൻ ഫർഹാൻ പ്രതികരിച്ചത്.
Also Read: എന്നെന്നും എന്‍റെ ഉറ്റ സുഹൃത്ത്... സൗഹൃദദിനത്തിൽ ചിരുവിനൊപ്പമുള്ള ഓർമചിത്രവുമായി മേഘ്‌ന രാജ്
അതേ സമയം, മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലേക്കും മലയാളത്തിന്‍റെ പ്രിയപ്പെട്ട താരദമ്പതികൾ സജീവമാവുകയാണ്. ഫഹദിന്‍റേതായി പുഷ്‌പ എന്ന അല്ലു അർജുൻ ചിത്രവും, കമൽഹാസൻ നായകനാകുന്ന വിക്രമുമാണ് പണിപ്പുരയിൽ ഒരുങ്ങുന്നത്.
- " class="align-text-top noRightClick twitterSection" data="
">
നാനി കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രത്തിലൂടെ ആദ്യമായി ടോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നസ്രിയ നസീം.