സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്ന കൂട്ടരാണ്സിനിമാതാരങ്ങൾ. പ്രത്യേകിച്ച് നടിമാർ. ഇവർ ഗ്ലാമറസായി വസ്ത്രം ധരിച്ചാലോ കുറച്ചു നാൾസിനിമ ചെയ്യാതെ ഇരുന്നാലോ ചില സൈബർ മനോരാഗികൾ അശ്ലീല കമൻ്റിടുന്നതും പരിഹസിക്കുന്നതും പുതിയ കാഴ്ചയല്ല. അങ്ങനെയുള്ള ഒരു കമൻ്റിന് നടി നമിത പ്രമോദിൻ്റെപ്രതികരണമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. തനിക്കെതിരെ മോശമായി കമൻ്റിട്ടവന് മാസ് മറുപടി നല്‍കിയാണ് താരം നേരിട്ടത്.
'ദിലീപ് പോയതോടെ നിൻ്റെകഷ്ടകാലം തുടങ്ങിയോ...ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?', എന്നായിരുന്നു പരിഹാസ രൂപേണയുള്ള കമൻ്റ്. കമൻ്റിട്ടവനുള്ള ചുട്ട മറുപടിയുമായി പിന്നാലെ നമിതയും എത്തി. 'ചേട്ടൻ്റെപ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടൻ്റെപ്രശ്നം എന്താണെന്ന്. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം, വയ്യ അല്ലേ, ഏഹ്' ഇതായിരുന്നുനമിതയുടെമറുപടി.
നമിതയുടെ ഇൻ്റസ്റ്റഗ്രാം പോസ്റ്റ് ഇതോടെ നമിതയ്ക്ക് പിന്തുണയുമായി നിരവധി പേരാണ്രംഗത്ത് വന്നിരിക്കുന്നത്. ഇതിനുമുമ്പും താരത്തിന് സോഷ്യൽ മീഡിയയിലൂടെ ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെല്ലാം ഉരുളക്ക് ഉപ്പേരിയെന്നോണം താരം മറുപടിയും നൽകിയിട്ടുണ്ട്.
ദിലീപ് നായകനായെത്തുന്ന 'പ്രൊഫസര്‍ ഡിങ്കനി'ലാണ് നമിത ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദിലീപുമൊത്തുള്ള താരത്തിൻ്റെഅഞ്ചാമത്തെ ചിത്രമാണിത്. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, വിഷ്ണു ഗോവിന്ദ്, റാഫി, ശ്രിന്ദ, കൈലാഷ് എന്നിവരും വേഷമിടുന്നു.
Intro:Body:
1. ദിലീപ് പോയതോടെ കഷ്ടകാലം തുടങ്ങിയോ? എന്ന് കമന്റ്; മാസ് മറുപടി നൽകി നമിത
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചൂഷണത്തിന് ഇരയാകുന്ന കൂട്ടമാണ് സിനിമാതാരങ്ങൾ. പ്രത്യേകിച്ച് നടിമാർ. ഇവർ ഗ്ലാമറസായി വസ്ത്രം ധരിച്ചാലോ സിനിമ ചെയ്യാതെ ഇരുന്നാലോ ചില സൈബർ മനോരാഗികൾ അശ്ലീല കമന്റിടുന്നതും പരിഹസിക്കുന്നതും പുതിയ കാഴ്ചയല്ല. അങ്ങനെയുള്ള ഒരു കമെന്റിനെതിരെ നടി നമിത പ്രമോദിന്റെ പ്രതികരണമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. തനിക്കെതിരെ മോശമായി കമന്റിട്ടവനെതിരെ മാസ് മറുപടി നല്‍കിയാണ് താരം നേരിട്ടത്.
'ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ...ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?'. എന്നായിരുന്നു പരിഹാസ രൂപേണയുള്ള കമന്റ്. കമന്റിട്ടവനുള്ള ചുട്ട മറുപടിയുമായി പിന്നാലെ നമിതയും എത്തി. 'ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന്. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം, വയ്യ അല്ലേ, ഏഹ്' എന്നാണ് നമിത കമന്റിന് മറുപടി നൽകിയത്. ഇതോടെ നമിതയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് വന്നു. ഇതിനുമുമ്പും താരത്തിന് സോഷ്യൽ മീഡിയയിലൂടെ ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെല്ലാം ഉരുളക്ക് ഉപ്പേരിയെന്നോണം താരം മറുപടിയും നൽകിയിട്ടുണ്ട്.
ദിലീപ് നായകനായെത്തുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് നമിത ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദിലീപുമൊത്തുള്ള താരത്തിന്റെ അഞ്ചാമത്തെ ചിത്രമാണിത്. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, വിഷ്ണു ഗോവിന്ദ്, റാഫി, ശ്രിന്ദ, കൈലാഷ് എന്നിവരും വേഷമിടുന്നു.
2. ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള 'അപ്ന ഘർ' പദ്ധതി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പാലക്കാട്: ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാനായി നിർമ്മിച്ച 'അപ്നാ ഘർ' പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 8.5 കോടി രൂപ ചിലവിട്ടാണ് ഹോസ്റ്റൽ മാതൃകയിൽ തൊഴിലാളികൾക്കായി താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി.
പാലക്കാട് കഞ്ചിക്കോട് കിൻഫ്ര പാർക്കിലാണ് അപ്ന ഘർ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ബ്ലോക്കുകളിലായി 44000 ചതുരശ്ര അടിയിൽ നിർമ്മിച്ച സമുച്ചയത്തിൽ 62 മുറികളുണ്ട് .ഓരോ മുറികളിലും പത്ത് പേർ വീതം 620 പേർക്ക് താമസിക്കാനാകും. ഒരാളിൽ നിന്ന് മാസം 800 രൂപ ഈടാക്കാനാണ് തീരുമാനം .രണ്ടാം ബ്ലോക്കിൽ നാലു നിലകളിലായി 32 അടുക്കള, 8 ഊണുമുറി, 96 ടോയ്ലറ്റ് എന്നിവയുണ്ട്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സെക്യൂരിറ്റി സംവിധാനത്തോടൊപ്പം സിസിടിവിയും സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുണ്ട് .ആപ്‌ന ഗറിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും പൂർണമായും നിരോധിച്ചിട്ടുണ്ട് . ഭവനം ഫൗണ്ടേഷൻ കേരളയും സർക്കാരിൻ്റെ തൊഴിൽ നൈപുണ്യ വകുപ്പും ചേർന്നാണ് കെട്ടിടം നിർമ്മിച്ചത്. നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണൻ താക്കോൽ വിതരണം ചെയ്യും. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എകെ ബാലൻ, കെ കൃഷ്ണൻകുട്ടി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
FULL STORY:
1. സന്ദീപ് അജിത് കുമാറിന്റെ സംവിധാനത്തില്‍ അഷ്‌ക്കര്‍ സൗദാന്‍ പ്രധാന വേഷത്തിലെത്തുന്ന മേരേ പ്യാരേ ദേശ്വാസിയോം എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമിറങ്ങി. പതിവായി നാം എന്നു തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്.
2. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പീഢനകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ ഇറങ്ങി. 'ദ ഡാര്‍ക്ക് ഷേഡ്സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ഡ് ദ ഷെഫേര്‍ഡ്' എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ആന്റോ ഇലഞ്ഞിയാണ്.
3. റാംജി റാവുവായി വിജയരാഘവൻ വീണ്ടുമെത്തുന്നു. ഹനീഫ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മാമുക്കോയ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
4. നടി ഗൗതമി നായര്‍ സംവിധായികയായി അരങ്ങേറുന്ന വൃത്തം എന്ന ചിത്രത്തിൽ നിവിന്‍ പോളി അതിഥി താരമായെത്തുന്നു. സണ്ണി വെയ്ൻ, ദുർഗാകൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
5. വിനയൻ സംവിധാനം ചെയ്ത മലയാളം ഹൊറർ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു. നടന്‍ രാജാമണിയാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
6. അനു സിത്താര നായികയായെത്തുന്ന തമിഴ് ചിത്രം അമീറയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആർ കെ സുരേഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ കെ സുബ്രഹ്മണ്യനാണ്.
7. ലേഡീസ് & ജെന്റില്മാന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബിഗ് ബ്രദര്‍ ജൂണ്‍ പത്തിന് ബംഗളൂരുവില്‍ തുടങ്ങും. വൈശാഖ സിനിമാസും എസ്. ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Conclusion: