എറണാകുളം: നാദ് ഗ്രൂപ്പ് സിനിമാ രംഗത്തേക്ക് കടക്കുന്നു. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന " കേശു ഈ വീടിന്റെ നാഥൻ" എന്ന ചിത്രം നിര്‍മ്മിക്കുന്നത് നാദ് ഗ്രൂപ്പാണ്. എറണാകുളം ഹെെവേ ഗാര്‍ഡന്‍ ഹോട്ടലില്‍ ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു.
സിദ്ധിഖ്,സലീംകുമാർ,ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ,ഉർവ്വശി,അനുശ്രീ,വെെഷ്ണവി,സ്വാസിക,മഞ്ജു പത്രോസ്,നേഹ റോസ്,സീമാ ജി നായർ, ഹരീഷ് കണാരൻ,ശ്രീജിത്ത് രവി,ജാഫർ ഇടുക്കി,കോട്ടയം നസീർ,ഗണപതി,സാദ്ദീഖ്,പ്രജോദ് കലാഭവൻ,ഏലൂർ ജോർജ്ജ്,ബിനു അടിമാലി,അരുൺ പുനലൂർ,രമേശ് കുറുമശ്ശേരി,കൊല്ലം സുധി,നന്ദു പൊതുവാൾ,അർജ്ജുൻ,ഹുസെെൻഏലൂർ,ഷെെജോ അടിമാലി,വത്സല മേനോൻ,അശ്വതി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
നർമ്മത്തിന് പ്രാധാന്യം നല്കിയാണ് ചിത്രം ഒരുക്കുന്നത്. തിരക്കഥയും സംഭാഷണവും സജീവ് പാഴൂരാണ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അനിൽനായരാണ്. ബി കെ ഹരിനാരായണൻ,ജ്യോതിഷ്,നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെയാണ് സംഗീതം പകരുന്നത്.