Munawar Faruqui 12 shows cancelled : എല്ലാം അവസാനിപ്പിച്ച് സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി. കഴിഞ്ഞ രണ്ട് മാസങ്ങളിലായി മുനവര്‍ ഫാറൂഖിയുടെ റദ്ദാക്കിയ പരിപാടികളുടെ എണ്ണം 12. ഈ സാഹ്യചര്യത്തില്‍ അരങ്ങൊഴിയല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മുനവര്‍ ഫാറൂഖി.
Munawar Faruqui quit career : സോഷ്യല്‍ മീഡിയയിലൂടെയാണ് സ്‌റ്റാന്‍ഡ് അപ് കൊമേഡിയനായുള്ള കരിയര്‍ താന്‍ ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഫാറൂഖി ആരാധകര്‍ക്ക് മുമ്പിലെത്തിയത്. 'വിദ്വേഷം വിജയിച്ചു, കലാകാരന്‍ തോറ്റു, ഞാന്‍ പൂര്‍ത്തിയാക്കി, വിട' എന്നാണ് ഫാറൂഖി കുറിച്ചത്.
Munawar Faruqui tweet : '600 ലേറെ ടിക്കറ്റുകള്‍ വിറ്റതാണ്. ഞാന്‍ പറയാത്ത തമാശയുടെ പേരില്‍ നേരത്തെ എന്നെ ജയിലിലടച്ചു. വിവാദപരമായ ഒരു ഉള്ളടക്കവുമില്ലാത്ത എന്‍റെ പരിപാടി റദ്ദാക്കുന്നു. ഇത് അന്യായമാണ്. പല മതങ്ങളില്‍ പെട്ടവരുടെ സ്‌നേഹം നേടിയ പരിപാടിയാണിത്.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുണ്ട്. രണ്ട് മാസത്തിനിടെ 12 പരിപാടികള്‍ ഭീഷണി കാരണം റദ്ദാക്കി. ഇതാണ് അവസാനമെന്ന് ഞാന്‍ കരുതുന്നു. എന്‍റെ പേര് മുനവര്‍ ഫാറൂഖി എന്നാണ്. നിങ്ങള്‍ മികച്ച പ്രേക്ഷകരായിരുന്നു. വിട.. എല്ലാം അവസാനിപ്പിക്കുന്നു..' -മുനവര്‍ കുറിച്ചു.
-
Nafrat jeet hai, Artist haar gaya.
— munawar faruqui (@munawar0018) November 28, 2021 " class="align-text-top noRightClick twitterSection" data="
Im done! Goodbye! INJUSTICE pic.twitter.com/la4xmaeQ0C
">Nafrat jeet hai, Artist haar gaya.
— munawar faruqui (@munawar0018) November 28, 2021
Im done! Goodbye! INJUSTICE pic.twitter.com/la4xmaeQ0CNafrat jeet hai, Artist haar gaya.
— munawar faruqui (@munawar0018) November 28, 2021
Im done! Goodbye! INJUSTICE pic.twitter.com/la4xmaeQ0C
support to Munawar Faruqui : ഫാറൂഖിയുടെ വിടപറയല്‍ പ്രഖ്യാപന പോസ്‌റ്റിന് പിന്നാലെ നിരവധി പേര്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. രാഹുല്‍ ഗാന്ധി, കൊമേഡിയന്‍ വരുണ്‍ ഗ്രോവര്‍, എഴുത്തുകാരി തവ്‌ലിന്‍ സിങ്, മാധ്യമപ്രവര്‍ത്തകരായ മായ ശര്‍മ, പ്രജ്വാള്‍, അസ്‌മിത ബക്ഷി തുടങ്ങീ നിരവധി പേരാണ് ഫാറൂഖിയെ പിന്തുണച്ച് രംഗത്തെത്തിയത്.
Pratheesh Nandi supports Munawar Faruqui : എഴുത്തുകാരനും സംവിധായകനും മുന്‍ രാജ്യ സഭാംഗവുമായ പ്രതിഷ് നന്ദിയും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. മുനവര്‍ ഫാറൂഖിയുടെ പരിപാടികള്‍ ഹിന്ദുത്വ സംഘടനകള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്ന് പ്രതിഷ് നന്ദി ട്വീറ്റ് ചെയ്‌തു. മുനവര്‍ ദൈവങ്ങളെ അവഹേളിച്ചുവെന്ന ആരോപണം വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് അദ്ദേഹത്തെ ശിക്ഷിക്കുകയോ ജോലി ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യണമെന്നും അദ്ദേഹം കുറിച്ചു.
Pratheesh Nandi tweet about Munawar Faruqui : 'കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടികള്‍ എല്ലായിടത്തും വലതുപക്ഷ സംഘടനകള്‍ തടസ്സപ്പെടുത്തുകയാണ്. ദൈവങ്ങളെയും ദേവതകളെയും അവഹേളിച്ചു എന്നാണ് ആരോപണം. തുടര്‍ച്ചയായി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം രാജിവെച്ചിരിക്കുന്നു. ഇക്കാര്യം കോടതി സ്വമേധയാ പരിഗണിക്കണം. വസ്‌തുതകള്‍ പരിശോധിക്കുകയും അദ്ദേഹത്തെ ശിക്ഷിക്കുകയോ ജോലി ചെയ്യാന്‍ അനുവദിക്കുകയോ വേണം'- പ്രതിഷ് നന്ദി കുറിച്ചു.
Fans support to Munawar Faruqui : ഫാറൂഖിയെ വിരമിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നാണ് സംഗീത സംവിധായകന്‍ മയൂര്‍ ജുമാനി, ഫാറൂഖിയുടെ പോസ്‌റ്റിന് താഴെ കുറിച്ചത്. പരിപാടികള്‍ അവതരിപ്പിക്കുന്നത് അവസാനിപ്പിക്കരുതെന്ന് അദ്ദേഹത്തിന്‍റെ ആരാധകരും അഭ്യര്‍ഥിച്ചു.
Bengaluru Police cancels Munawar Faruqui show : കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി ബംഗളൂരു പൊലീസ് റദ്ദാക്കിയിരുന്നു. ബംഗളൂരൂവിലെ അശോക് നഗറില്‍ വെച്ച് നടക്കേണ്ടിയിരുന്ന പരിപാടി ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയാണ് റദ്ദാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത്. ഇത്തരം ഷോകള്‍ പൊതുസമാധാനത്തിനും ഐക്യത്തിനും കോട്ടം വരുത്തുകയും സമൂഹത്തില്‍ അരാജകത്വം സൃഷ്‌ടിക്കുകയും ചെയ്യുമെന്നായിരുന്നു ബംഗളുരു പൊലീസിന്‍റെ വാദം.
മുനവര്‍ ഫാറൂഖി വിവാദമുണ്ടാക്കുന്ന ആളാണെന്നാണ് ബെംഗളൂരുവിലെ സംഘാടകര്‍ക്ക് നല്‍കിയ കത്തില്‍ പൊലീസ് ആരോപിച്ചത്. ഹിന്ദു ജാഗ്രന്‍ സമിതിയുടെ നേതാക്കളും അദ്ദേഹത്തെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു.
Munawar Faruqui spent a month in jail : ഇന്‍ഡോറിലെ ഒരു പരിപാടിയുടെ റിഹേഴ്‌സലിനിടെ ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശനങ്ങള്‍ നടത്തിയ പേരില്‍ ഫാറൂഖിയെ ഒരു മാസം ജയിലിലടച്ചിരുന്നു. എന്നാല്‍ പരാതിക്കാര്‍ക്ക് തെളിവ് ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫാറൂഖിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.