മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബ്രദറിന്‍റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 2013ല്‍ പുറത്ത് വന്ന ലേഡീസ് ആന്‍റ് ജെന്‍റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ.
ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ബിഗ് ബ്രദർ എന്ന സൂചനയാണ് പുതിയ പോസ്റ്റർ നല്‍കുന്നത്. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിക്കുന്നതും സംവിധായകന്‍ സിദ്ദിഖ് തന്നെയാണ്. തെന്നിന്ത്യന്‍ നടി റജീന, സത്‌ന ടൈറ്റസ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സല്‍മാന്‍ ഖാന്‍റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെക്കുറിച്ചോ ഉള്ള മറ്റ് വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
- " class="align-text-top noRightClick twitterSection" data="">
ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു. വരുന്ന ക്രിസ്മസിന് ബിഗ് ബ്രദർ തിയേറ്ററുകളിലെത്തും. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. 1992ല്‍ റിലീസ് ചെയ്ത സിദ്ദിഖ്- ലാല്‍ ചിത്രമായ വിയറ്റ്‌നാം കോളനി ആണ് ഇവരുടെ ആദ്യത്തെ ചിത്രം.