പ്രിയദര്‍ശന്‍ ഒരുക്കുന്ന 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഒരു ലൊക്കേഷന്‍ ചിത്രം പുറത്ത് വന്നിരുന്നു. മരക്കാരുടെ വേഷത്തില്‍ കസേരയില്‍ ഇരിക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇതോടെ താരത്തെ അധിഷേപിച്ച് നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
മോഹന്‍ലാലിന്‍റെ വണ്ണവും വയറുമായിരുന്നു വിമര്‍ശകരുടെ പ്രശ്‌നം. അതിര് കടന്ന ബോഡിഷേമിങ് പ്രയോഗങ്ങളായിരുന്നു പലരും നടത്തിയത്. ഇങ്ങനത്തെ വയര്‍ വെച്ച് എങ്ങനെയാണ് മരയ്ക്കാരാവുക എന്നായിരുന്നു ചിലരുടെ ആശങ്ക. 'അങ്കിള്‍ ബണ്‍' സിനിമയുടെ രണ്ടാം ഭാഗമാണോ എന്ന് വരെ ചിലർ ചോദിച്ചു. എന്നാല്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ പരിഹാസങ്ങള്‍ക്കും ബോഡിഷേമിങ് കമന്‍റുകള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. പരിഹസിച്ചവര്‍ക്കായി തന്‍റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടാണ് താരത്തിന്‍റെ ഗംഭീര മറുപടി.
ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന നടനാണ് മോഹന്‍ലാല്‍ എന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന പുതിയ വീഡിയോ. ഒടിയന് വേണ്ടി രൂപമാറ്റങ്ങള്‍ നടത്തിയ മോഹന്‍ലാല്‍ പിന്നീട് തന്‍റെ ശരീരം കാത്ത് സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.