Marakkar Lion of Arabian Sea Official Teaser 2 : പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ്‌ബജറ്റ് ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ രണ്ടാമത്തെ ഔദ്യോഗിക ടീസര്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഒരു മില്യണിലധികം (11,28,707) കാഴ്‌ചക്കാരാണ് ടീസര്‍ കണ്ടിരിക്കുന്നത്.
അണിയറപ്രവര്‍ത്തകരും മോഹന്‍ലാലും ചേര്‍ന്ന് ഫേസ്‌ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിടുകയായിരുന്നു. 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, അര്‍ജുന്‍ തുടങ്ങിയവരുടെ അതിസാഹസിക നിമിഷങ്ങളാണ് ദൃശ്യമാവുക. മോഹന്‍ലാലിന്‍റെ രംഗത്തോടു കൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്. യുദ്ധ രംഗങ്ങളും ടീസറില്‍ മിന്നിമറയുന്നു.
- " class="align-text-top noRightClick twitterSection" data="">
Marakkar Lion of Arabian Sea Official Teaser 1 : നേരത്തെ പുറത്തിറങ്ങിയ ടീസറില്‍ മോഹന്‍ലാല്‍ ആയിരുന്നു ഹൈലൈറ്റ്. എതിരാളിയുടെ കഴുത്തറുക്കുന്ന മോഹന്‍ലാല്‍ ആയിരുന്നു ആദ്യ ടീസറില്‍. ഏതാനും യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളുമായിരുന്നു ആദ്യ ടീസറില്‍.
Marakkar song Ilaveyil : ചിത്രത്തിലെ 'ഇളവെയിലലകളില്‍ ഒഴുകും' എന്ന ലിറിക്കല്‍ വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. ഈ ഗാനം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് പുറത്തിറങ്ങിയത്. 5.29 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ കീര്‍ത്തി സുരേഷായിരുന്നു ഹൈലൈറ്റ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍, പ്രഭു, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയും ഗാനരംഗത്തില്‍ മിന്നിമറയുന്നു. പ്രഭ വര്‍മയുടെ വരികള്‍ക്ക് റോണി റാഫേലിന്‍റെ സംഗീതത്തില്‍ എം.ജി ശ്രീകുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഗാനാലാപനം.
Mohanlal as Kunjali Marakkar : ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് കുഞ്ഞാലി മരക്കാറായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, സിദ്ദിഖ്, ഫാസില്‍, ഇന്നസെന്‍റ്, അശോക് സെല്‍വ, ഹരീഷ് പേരടി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
100 Crore Budget Malayalam movie : മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് സിനിമ പുറത്തിറങ്ങുന്നത്. 100 കോടി ബജറ്റിലൊരുങ്ങിയ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് 'മരക്കാര്‍'.
Marakkar cast and crew : ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്‌ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹ നിര്‍മാതാക്കളാണ്. പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ അനി ഐവി ശശിയുമായി ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.
സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എസ്.തിരുനവുകരസു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് വിഎഫ്‌എക്‌സ്. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം. റോണി റാഫേല്‍ ആണ് സംഗീതം.
Marakkar release : ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം അറുന്നൂറോളം സ്ക്രീനുകള്‍ ചാര്‍ട്ട് ചെയ്‌ത് കഴിഞ്ഞെന്നും സൂചനയുണ്ട്.
Marakkar in film awards : റിലീസിനെത്തും മുമ്പേ 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മരക്കാര്‍ തിളങ്ങി. മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്‌പെഷ്യല്‍ ഇഫക്‌ടുകള്‍, മികച്ച വസ്‌ത്രാലങ്കാരം എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.