ETV Bharat / sitara

''അത് കേൾക്കുമ്പോൾ നിങ്ങൾ പറയും, ഇയാൾ 'കുഞ്ഞ്' ആലിയല്ല 'വലിയ' ആലി ആണെന്ന്''; മോഹൻലാല്‍ - കുഞ്ഞാലി മരയ്ക്കാർ

തിരക്കഥാകൃത്ത് ടി. ദാമോദരൻ മാസ്റ്ററാണ് തന്‍റെയും പ്രിയന്‍റെയും മനസ്സിൽ ‘മരക്കാർ’ എന്ന സ്വപ്നത്തിന്‍റെ വിത്തുപാകിയതെന്ന് മോഹൻലാൽ. പ്രിയദർശനും മോഹൻലാലും ചേർന്നൊരുക്കുന്ന നാൽപ്പത്തി അഞ്ചാമത്തെ സിനിമയാണ് കുഞ്ഞാലി മരക്കാർ.

''അത് കേൾക്കുമ്പോൾ നിങ്ങൾ പറയും, ഇയാൾ 'കുഞ്ഞ്' ആലിയല്ല 'വലിയ' ആലി ആണെന്ന്''; മോഹൻലാല്‍
author img

By

Published : Mar 22, 2019, 5:09 PM IST

‘മരക്കാർ: അറബിക്കടലിന്‍റെസിംഹം’ എന്ന ചിത്രത്തിന്‍റെ നിർമ്മാണ ജോലികൾ പുരോഗമിച്ച് കൊണ്ടിരിക്കുമ്പോൾ, സാമൂതിരി രാജവംശത്തിന്‍റെനാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതം സിനിമയാക്കുക എന്ന ഉദ്യമത്തിലേക്ക് പ്രിയദർശനും താനും എത്തിച്ചേർന്നതിനെ കുറിച്ച് ഓർക്കുകയാണ് മോഹൻലാൽ തന്‍റെ ബ്ലോഗിലൂടെ.എന്തെങ്കിലും ഒരു കാര്യത്തിനായി നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ അത് സാധിച്ച് തരാനും നേടിയെടുക്കാനുമായി ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കൊപ്പം നില്‍ക്കുമെന്ന വാക്യം സത്യമാണെന്ന് മരക്കാറിന്‍റെ അവസാനത്തെ ഷോട്ട് എടുത്തപ്പോൾ തനിക്ക് ബോധ്യമായെന്ന് മോഹൻലാല്‍ പറയുന്നു.

“ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ തിരക്കഥാകൃത്ത് ടി. ദാമോദരൻ മാസ്റ്ററാണ് കുഞ്ഞാലി മരയ്ക്കാറുടെ ജീവിതത്തിൽ ഒരു വലിയ സിനിമയുടെ സാദ്ധ്യതയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞത്. ചരിത്രത്തിന്‍റെവലിയൊരു വായനക്കാരനായിരുന്നു മാസ്റ്ററും പ്രിയദർശനും. മാസ്റ്ററായിരുന്നു കാലാപാനി എഴുതിയത്. അന്നത്തെ ആ കോഴിക്കോടൻ പകലുകളിലും രാത്രികളിലും ഞങ്ങൾ കുഞ്ഞാലി മരയ്ക്കാറെപ്പറ്റി ഒരുപാട് സംസാരിച്ചു, ചിന്തിച്ചു. പിന്നെയും കാലം ഏറെ പോയി. അപ്പോഴും മരയ്ക്കാർ മനസ്സിൽ അണയാതെ കിടന്നു. സ്വകാര്യമായ ചില രാത്രികളിൽ ഞങ്ങൾ വീണ്ടും മരയ്ക്കാറെ കുറിച്ച് സംസാരിച്ചു. ദാമോദരൻ മാസ്റ്റർ ഞങ്ങളെ വിട്ടുപോയി. എന്നിട്ടും കുഞ്ഞാലി മരയ്ക്കാർ ഞങ്ങൾക്കൊപ്പം നിന്നു.” ‘ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന തന്‍റെബ്ലോഗിൽ ‘മരക്കാർ: അറബിക്കടലിന്‍റെസിംഹം’ എന്ന സിനിമയെ കുറിച്ചെഴുതിയ നീണ്ടക്കുറിപ്പിലാണ് മോഹന്‍ലാല്‍ തന്‍റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്.

വർഷങ്ങളോളം മനസ്സിൽ കൊണ്ടുനടന്ന ആ സ്വപ്നം വീണ്ടും ശക്തമായത് തന്‍റെപോർച്ചുഗൽ യാത്രക്കിടെയാണെന്നും മോഹൻലാൽ ഓർക്കുന്നു. പോർച്ചുഗലില്‍, കേരളത്തിൽ നിന്ന് കൊണ്ടുവന്ന കുരുമുളക് വിറ്റ് ഉണ്ടാക്കിയ ഒരു പള്ളിയില്‍ പോയപ്പോഴാണ് മനസ്സ് വീണ്ടും മരയ്ക്കാർ എന്ന സിനിമയിലേക്ക് പോയതെന്ന്മോഹൻലാല്‍ കുറിച്ചു.

ഏറെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് 104 ദിവസത്തോളം നീണ്ട സിനിമാ ചിത്രീകരണത്തെ കുറിച്ചും മോഹൻലാൽ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.. "നമുക്ക് തീരെ പരിചിതമല്ലാത്ത പതിനഞ്ചാം നൂറ്റാണ്ടും പതിനാറാം നൂറ്റാണ്ടുമാണ് ചിത്രത്തിനായി സൃഷ്ടിക്കേണ്ടിയിരുന്നത്. അപ്പോഴും ഞാനാദ്യം പറഞ്ഞ പ്രപഞ്ചശക്തി ഞങ്ങൾക്കൊപ്പം നിന്നു. ആന്‍റണി പെരുമ്പാവൂർ നിർമ്മാതാവായി. സാബു സിറിൾ എന്ന മാന്ത്രികനായ കലാസംവിധായകൻ വന്നു. അക്കാലത്തെ ചെരിപ്പും വിളക്കും വടിയും മുതൽ പടുക്കൂറ്റൻ കപ്പലുകൾ വരെ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സാബു ഞങ്ങൾക്കായി സൃഷ്ടിച്ചു തന്നു. അമ്പും വില്ലും തോക്കുകളും പീരങ്കികളും ഉണ്ടാക്കിത്തന്നു. മഞ്ചലുകളും കൊട്ടാരങ്ങളും തയ്യാറാക്കി. കുതിരകൾ വന്നു. കടൽ സൃഷ്ടിച്ചു. യുദ്ധം ചിത്രീകരിച്ചു. 700 പേർ വരെ ജോലി ചെയ്ത ദിവസങ്ങൾ ഉണ്ട്. അക്കൂട്ടത്തിൽ എന്‍റെമകനും പ്രിയന്‍റെമകനും മകളും ഞങ്ങളുടെ ഉറ്റസുഹൃത്തായ സുരേഷ് കുമാർ - മേനക ദമ്പതികളുടെ മക്കൾ കീർത്തിയും രേവതിയുമുണ്ട്. ഐവി ശശിയുടെയും സീമയുടെയും മകനുണ്ട്. റാമോജി ഫിലിം സിറ്റി ഞങ്ങൾക്ക് ഒരു കുടുംബ ഗൃഹത്തിന്‍റെമുറ്റമായി മാറി.”

''സിനിമയിലെ അവസാന രംഗത്ത് മരയ്ക്കാർ പറയുന്ന വാചകം ഒരു യഥാർത്ഥ രാജ്യ സ്നേഹിക്ക് മാത്രമേ പറയാൻ സാധിക്കൂ. അത് കേൾക്കുമ്പോൾ പ്രേക്ഷകർ പറയും ഇയാൾ 'കുഞ്ഞ്' ആലിയല്ല...'വലിയ' ആലി മരയ്കാറാണെന്ന്, മരണമില്ലാത്ത മനുഷ്യൻ ആണെന്ന്...മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹമാണെന്ന്....'' മോഹൻലാല്‍ കുറിക്കുന്നു.

മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്.കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്. തിരുവാണ് ചിത്രത്തിന്‍റെഛായാഗ്രാഹകൻ. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം 2020 ഓടെയാകുംചിത്രം തിയേറ്ററുകളിലെത്തുക.

Intro:Body:

അത് കേൾക്കുമ്പോൾ നിങ്ങൾ പറയും, ഇയാൾ കുഞ്ഞ് ആലിയല്ല വലിയ ആലി ആണെന്ന്; മോഹൻലാല്‍

തിരക്കഥാകൃത്ത് ടി. ദാമോദരൻ മാസ്റ്ററാണ് തന്റെയും പ്രിയന്റെയും മനസ്സിൽ ‘മരക്കാർ’ എന്ന സ്വപ്നത്തിന്റെ വിത്തുപാകിയതെന്നാണ് മോഹൻലാൽ പറയുന്നത്. പ്രിയദർശനും മോഹൻലാലും ചേർന്നൊരുക്കുന്ന നാൽപ്പത്തി അഞ്ചാമത്തെ സിനിമയാണ് കുഞ്ഞാലി മരക്കാർ.

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്‍റെ നിർമ്മാണ ജോലികൾ പുരോഗമിച്ച് കൊണ്ടിരിക്കുമ്പോൾ, സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതം സിനിമയാക്കുക എന്ന ഉദ്യമത്തിലേക്ക് പ്രിയദർശനും താനും എത്തിച്ചേർന്നതിനെ കുറിച്ച് ഒാർക്കുകയാണ് മോഹൻലാൽ തന്‍റെ ബ്ലോഗിലൂടെ. 

എന്തെങ്കിലും ഒരു കാര്യത്തിനായി നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ അത് സാധിച്ച് തരാനും നേടിയെടുക്കാനുമായി ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കൊപ്പം നില്‍ക്കുമെന്ന വാക്യം സത്യമാണെന്ന് മരക്കാറിന്‍റെ അവസാനത്തെ ഷോട്ട് എടുത്തപ്പോൾ തനിക്ക് ബോധ്യമായെന്ന് മോഹൻലാല്‍ പറയുന്നു. 

“ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ തിരക്കഥാകൃത്ത് ടി ദാമോദരൻ മാസ്റ്ററാണ് കുഞ്ഞാലി മരയ്ക്കാറുടെ ജീവിതത്തിൽ ഒരു വലിയ സിനിമയുടെ സാദ്ധ്യതയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞത്. ചരിത്രത്തിന്റെ വലിയൊരു വായനക്കാരനായിരുന്നു മാസ്റ്ററും പ്രിയദർശനും. മാസ്റ്ററായിരുന്നു കാലാപാനി എഴുതിയത്.  അന്നത്തെ ആ കോഴിക്കോടൻ പകലുകളിലും രാത്രികളിലും ഞങ്ങൾ കുഞ്ഞാലി മരയ്ക്കാറെപ്പറ്റി ഒരുപാട് സംസാരിച്ചു, ചിന്തിച്ചു. പിന്നെയും കാലം ഏറെ പോയി. അപ്പോഴും മരയ്ക്കാർ മനസ്സിൽ അണയാതെ കിടന്നു. സ്വകാര്യമായ ചില രാത്രികളിൽ ഞങ്ങൾ വീണ്ടും മരയ്ക്കാറെ കുറിച്ച് സംസാരിച്ചു. ദാമോദരൻ മാസ്റ്റർ ഞങ്ങളെ വിട്ടപോയി. എന്നിട്ടും കുഞ്ഞാലി മരയ്ക്കാർ ഞങ്ങൾക്കൊപ്പം നിന്നു.” ‘ദ കംപ്ലീറ്റ് ആക്റ്റർ’ എന്ന തന്റെ ബ്ലോഗിൽ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയെ കുറിച്ചെഴുതിയ നീണ്ടക്കുറിപ്പിൽ മോഹൻലാൽ കുറിക്കുന്നു.

വർഷങ്ങളോളം മനസ്സിൽ കൊണ്ടുനടന്ന ആ സ്വപ്നം വീണ്ടും ശക്തമായത് തന്റെ പോർച്ചുഗൽ യാത്രയ്ക്കിടെയാണെന്നും മോഹൻലാൽ ഓർക്കുന്നു. ``പോർച്ചുഗലില്‍ കേരളത്തിൽ നിന്ന് കൊണ്ടുവന്ന കുരുമുളക് വിറ്റ് ഉണ്ടാക്കിയ ഒരു പള്ളിയില്‍ പോയി. അതിമനോഹരമായ, നമ്മൾക്ക് പെട്ടെന്ന് സ്വപ്നം കാണാൻ കഴിയാത്ത തരത്തിലുള്ള വലിയ ഒരു പള്ളി. അന്ന് ആ പള്ളിമുറ്റത്ത് വച്ച് എന്റെ തല കുനിഞ്ഞു. കൊള്ളയടിക്കപ്പെട്ട് തകർന്നുപോയ എന്റെ നാടിനെയോർത്ത്. താഴ്ന്നു പോയ എന്റെ ശിരസ്സ് തൊട്ടടുത്ത നിമിഷം തന്നെ മുകളിലേക്ക് ഉയരുകയും ചെയ്തു. പോർച്ചുഗീസുകാരോട് സ്വന്തം ജീവൻ പണയം വച്ച് പൊരുതിയ കുഞ്ഞാലിമരയ്ക്കാരെ ഓർത്ത്… പോർച്ചുഗലിലെ ആ പള്ളിമുറ്റത്ത് വച്ച് വീണ്ടും മനസ്സ് മരക്കാർ എന്ന സിനിമയിലേക്ക് പോയി.”

ഏറെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് 104 ദിവസത്തോളം നീണ്ട സിനിമാ ചിത്രീകരണത്തെ കുറിച്ചും മോഹൻലാൽ വാചാലനാവുന്നു. ``നമുക്ക് തീരെ പരിചിതമല്ലാത്ത പതിനഞ്ചാം നൂറ്റാണ്ടും പതിനാറാം നൂറ്റാണ്ടുമാണ് ചിത്രത്തിനായി സൃഷ്ടിക്കേണ്ടിയിരുന്നത്. അപ്പോഴും ഞാനാദ്യം പറഞ്ഞ പ്രപഞ്ചശക്തി ഞങ്ങൾക്കൊപ്പം നിന്നു. ആന്റണി പെരുമ്പാവൂർ നിർമ്മാതാവായി. സാബു സിറിൾ എന്ന മാന്ത്രികനായ കലാസംവിധായകൻ വന്നു. അക്കാലത്തെ ചെരിപ്പും വിളക്കും വടിയും മുതൽ പടുക്കൂറ്റൻ കപ്പലുകൾ വരെ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ സാബു ഞങ്ങൾക്കായി സൃഷ്ടിച്ചു തന്നു. അമ്പും വില്ലും തോക്കുകളും പീരങ്കികളും ഉണ്ടാക്കിതന്നു. മഞ്ചലുകളും കൊട്ടാരങ്ങളും തയ്യാറാക്കി. കുതിരകൾ വന്നു. കടൽ സൃഷ്ടിച്ചു. യുദ്ധം ചിത്രീകരിച്ചു. 700 പേർ വരെ ജോലി ചെയ്ത ദീവസങ്ങൾ ഉണ്ട്. അക്കൂട്ടത്തിൽ എന്റെ മകനും പ്രിയന്റെ മകനും മകളും ഞങ്ങളുടെ ഉറ്റസുഹൃത്തായ സുരേഷ് കുമാർ മേനക ദമ്പതികളുടെ മക്കൾ കീർത്തിയും രേവതിയുമുണ്ട്. ഐവി ശശിയുടെയും സീമയുടെയും മകനുണ്ട്. രാമോജി ഫിലിം സിറ്റി ഞങ്ങൾക്ക് ഒരു കുടുംബ ഗൃഹത്തിന്റെ മുറ്റമായി മാറി.”

''സിനിമയിലെ അവസാന രംഗത്ത് മരയ്ക്കാർ പറയുന്ന വാചകം ഒരു യഥാർത്ഥ രാജ്യ സ്നേഹിക്ക് മാത്രമേ പറയാൻ സാധിക്കൂ. അത് കേൾക്കുമ്പോൾ പ്രേക്ഷകർ പറയും ഇയാൾ 'കുഞ്ഞ്' ആലിയല്ല...'വലിയ' ആലി മരയ്കാറാണെന്ന്, മരണമില്ലാത്ത മനുഷ്യൻ ആണെന്ന്...മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹമാണെന്ന്....'' മോഹൻലാല്‍ കുറിക്കുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.