ജനപ്രിയനായകന്‍റെ പിറന്നാള്‍ എക്കൊല്ലത്തെ പോലെ ഇത്തവണയും ആരാധകര്‍ ആഘോഷിക്കാന്‍ മറന്നില്ല. കഴിഞ്ഞ ദിവസം ദിലീപിന്‍റെ 54ാം ജന്മദിനമായിരുന്നു. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.
ഇപ്പോഴിതാ മകള്‍ മീനാക്ഷിയും ദിലീപിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്. മീനാക്ഷിയുടെ പിറന്നാള്‍ ആശംസ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'ഹാപ്പി ബെര്‍ത്ത് ഡേ അച്ഛാ, ഐ ലൗ യു' എന്നാണ് മീനാക്ഷി ദിലീപിന് ആശംസകള്‍ അറിയിച്ചത്.
അച്ഛനൊപ്പമുള്ള തന്‍റെ കുട്ടിക്കാല ചിത്രവും മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് മീനാക്ഷി ദിലീപിന് ആശംസകളുമായി എത്തിയത്.
ദുല്‍ഖര്‍ സല്‍മാന്‍, സുരാജ് വെഞ്ഞാറമൂട്, അനു സിത്താര, ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്‌ന്‍ തുടങ്ങീ നിരവധി താരങ്ങളാണ് ദിലീപിന് ആശംസകള്‍ നേര്‍ന്നത്.
Read More: പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍...