Mansoor Ali Khan video clip of boat ride : പാട്ടുപാടി വ്യത്യസ്ഥ പ്രതിഷേധം നടത്തുന്ന പ്രമുഖ തമിഴ് താരം മണ്‍സൂര്‍ അലി ഖാന്‍റെ വീഡിയോ വൈറലാവുകയാണ്. വെള്ളക്കെട്ടില്‍ ബാത്ത്‌ടബ്ബിലിരുന്ന് പാട്ടും പാടി തുഴയുന്നതാണ് വീഡിയോ.
Mansoor Ali Khan protest in Chennai flood : ശക്തമായ മഴയില്‍ തമിഴ്‌നാട്ടിലെ താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. നുങ്കംപാക്കത്തെ തന്‍റെ വീടിന്‍റെ പരിസരത്ത് നിന്നുമാണ് നടന്‍ ഈ രംഗം പകര്‍ത്തിയിരിക്കുന്നത്.
Also Read: Vinayan | Mohanlal | : മോഹന്‍ലാലുമൊത്ത് വലിയ സിനിമ ചെയ്യണമെന്ന് ആഗ്രഹം : വിനയന്‍
ഷട്ടില്‍ ബാറ്റില്‍ തെര്‍മോക്കോള്‍ കെട്ടിയാണ് നടന്‍ തുഴയുന്നത്. പിറക്കുകയാണെങ്കില്‍ തമിഴനായി ജനിക്കണമെന്നും ഇതാണ് വൈഗയാറും കാവേരിയാറും താമരഭരണിയുമെന്നെല്ലാം നടന്‍ പാടുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരിലെ തൊണ്ടാമൂത്തൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു മന്‍സൂര്‍. മാലിന്യ പ്രശ്‌നം ചര്‍ച്ചയാക്കാന്‍ റോഡരികിലെ കുപ്പയില്‍ കയറിയിരുന്ന് വോട്ട് അഭ്യര്‍ഥിച്ചാണ് നടന്‍ അന്ന് ജനശ്രദ്ധ നേടിയത്.