ETV Bharat / sitara

കാത്തിരിപ്പിന് വിരാമം, പൊന്നിയിൻ സെൽവൻ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

വൻതാരനിര അണിനിരക്കുന്ന ചിത്രത്തിലെ താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളോട് കൂടിയാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

Mani Ratnams Ponniyin Selvan theatre release  Mani Ratnams Ponniyin Selvan part one to release on September 30  പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ  പൊന്നിയിൻ സെൽവൻ റിലീസ് തീയതി  പൊന്നിയിൻ സെൽവൻ താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  Allirajah Subaskaran birthday  പൊന്നിയിൻ സെൽവൻ താരങ്ങൾ  Mani Ratnam upcoming movie  മണി രത്നം പുതിയ ചിത്രം
കാത്തിരിപ്പിന് വിരാമം, പൊന്നിയിൻ സെൽവൻ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ
author img

By

Published : Mar 2, 2022, 7:57 PM IST

ചെന്നൈ: Ponniyin Selvan-I theatre release: എക്കാലത്തെയും മികച്ച താരസാന്നിധ്യംകൊണ്ട് സമ്പന്നമായ മണി രത്നത്തിന്‍റെ മാസ്റ്റർപീസ് ചിത്രം 'പൊന്നിയിൻ സെൽവനാ'യുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ചിത്രത്തിന്‍റെ ആദ്യഭാഗത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

മണി രത്നത്തിന്‍റെ പ്രൊഡക്ഷൻ ഹൗസായ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം ഈ വർഷം സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തും. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിലെ താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളോട് കൂടിയാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

First look posters out: ലൈക്ക പ്രൊഡക്ഷൻസിന്‍റെ ചെയർമാനായ സുബാസ്‌കരൻ അല്ലിരാജയുടെ ജന്മദിനത്തോടനുബന്ധിച്ച് ബുധനാഴ്‌ച മദ്രാസ് ടാക്കീസിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് റിലീസ് തീയതി വെളിപ്പെടുത്തിയത്. 'സുവർണ കാലഘട്ടം സെപ്റ്റംബർ 30ന് ബിഗ് സ്‌ക്രീനുകളിലേക്ക്!' എന്ന വാചകത്തോടുകൂടിയാണ് പ്രഖ്യാപനം. കൂടാതെ വിക്രം, ഐശ്വര്യ റായ് ബച്ചൻ, കാർത്തി, തൃഷ, ജയം രവി എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിലെ അഭിനേതാക്കളും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പങ്കുവച്ചിരിക്കുകയാണ്.

ALSO READ:തകര്‍ത്താടി അദിതിയും കാജലും; 'ഹേയ്‌ സിനാമിക' നാളെ തിയേറ്ററുകളില്‍

Movie with huge star cast: കൽക്കി കൃഷ്ണമൂർത്തിയുടെ 1955ലെ പൊന്നിയിൻ സെൽവൻ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തരായ രാജാക്കന്മാരിൽ ഒരാളായ അരുൾമൊഴിവർമന്‍റെ കഥയാണ് ചിത്രം പറയുന്നത്. വിക്രം, ഐശ്വര്യ റായ് ബച്ചൻ, കാർത്തി, തൃഷ, പ്രകാശ് രാജ്, ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്‌മി എന്നിവരുൾപ്പെടെയുള്ള വൻതാരനിരയാണ് ചിത്രത്തിലെന്നത് ശ്രദ്ധേയമാണ്.

Mani Ratnam upcoming movie: ഇളങ്കോ കുമാരവേലും മണി രത്നവും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബി.ജയമോഹനാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് എ.ആര്‍ റഹ്‌മാനാണ്. രവിവർമനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.