ETV Bharat / sitara

Managers shares Samantha s health update : സാമന്ത ആശുപത്രിയില്‍? കൊവിഡ്‌ പരിശോധനയും നടത്തി; വിശദീകരണവുമായി മാനേജര്‍ - Samantha Naga Chaitanya separates

Samantha is suffering from slight cough : സാമന്ത ആശുപത്രിയിലാണെന്ന തരത്തിലുള്ള വാര്‍ത്തകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ഒടുവില്‍ വ്യക്തത വരുത്തി നടിയുടെ മാനേജര്‍.

Managers shares Samantha s health update  Samantha is suffering from slight cough  Rumours about Samantha hospitalization  Samantha visits hospital for slight cough  Samantha Naga Chaitanya separates  സാമന്ത ആശുപത്രിയില്‍
Managers shares Samantha s health update : സാമന്ത ആശുപത്രിയില്‍? കൊവിഡ്‌ പരിശോധനയും നടത്തി; വിശദീകരണവുമായി മാനേജര്‍
author img

By

Published : Dec 15, 2021, 8:30 AM IST

Rumours about Samantha hospitalization : തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത ആശുപത്രിയില്‍? സാമന്ത ആശുപത്രിയിലാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ പ്രചരണങ്ങളില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സാമന്തയുടെ മാനേജര്‍.

Samantha visits hospital for slight cough : കഴിഞ്ഞ ദിവസം ചെറിയ ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സാമന്ത ഒരു സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ഇതായിരുന്നു സാമന്തയുടെ ആരോഗ്യ നിലയെ കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് കാരണമായതെന്നും താരത്തിന് ചെറിയ ചുമയല്ലാതെ മറ്റൊന്നുമില്ലെന്നും മാനേജര്‍ അറിയിച്ചു.

Managers shares Samantha s health update : 'നടി സാമന്ത്രപ്രഭു ആരോഗ്യവതിയാണ്. ഇന്നലെ നേരിയ ചുമയെ തുടര്‍ന്ന് എഐജി ആശുപത്രിയില്‍ പരിശോധന നടത്തിയ ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ് അവര്‍. പ്രചരിക്കുന്ന ഊഹാപോഹങ്ങളോ ഗോസിപ്പുകളോ ഒന്നും വിശ്വസിക്കരുത്' -ഇപ്രകാരമാണ് സാമന്തയുടെ മാനേജര്‍ പ്രതികരിച്ചത്.

നടിക്ക് നേരിയ ചുമ ഉണ്ടായിരുന്നു, എന്താണ് അതിന് കാരണം എന്നറിയാന്‍ വേണ്ടി ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഒപ്പം മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, ഒരു കൊവിഡ്‌ പരിശോധനയും നടിയ്‌ക്ക് നടത്തി. ഇത്‌ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഒഴിവാക്കാന്‍ മാത്രമാണ് നടത്തിയത് എന്നും മാനേജര്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. വിശദീകരണവുമായി മാനേജര്‍ എത്തിയതോടെ ആരാധകരുടെ ആശങ്ക നീങ്ങി.

Samantha Naga Chaitanya separates : അടുത്തിടെയാണ് നടന്‍ നാഗചൈതന്യയുമായി സാമന്ത വിവാഹ ബന്ധം വേര്‍പെടുത്തിയത്. വിവാഹ മോചനം തന്നെ മാനസികമായി വേദനിപ്പിക്കുകയും തകര്‍ത്തു കളയുകയും ചെയ്‌തുവെന്ന് സാമന്ത പറഞ്ഞിട്ടുണ്ട്. ഈ ദു:ഖത്തില്‍ നിന്നും മറികടക്കാന്‍ തന്‍റേതായ വഴികള്‍ കണ്ടെത്തുകയായിരുന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്.

നാഗ ചൈതന്യയുമായി വേര്‍പിരിഞ്ഞ ശേഷം സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും സാമന്ത ഇരയായിട്ടുണ്ട്.

Also Read : Kareena Kapoor is super spreader: സൂപ്പര്‍ സ്‌പ്രെഡര്‍ ആയി കരീന; കൊവിഡ്‌ പോസിറ്റീവിന് പിന്നാലെ വീട് സീല്‍ വച്ച് കോര്‍പ്പറേഷന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.