മമ്മൂട്ടിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ഐ ആം എ ഡിസ്‌കോഡാൻസർ’. മമ്മൂട്ടിയുടെ നിലവിലുള്ള ചിത്രങ്ങളുടെ ഷൂട്ടിങ് പൂർത്തിയായതിന് ശേഷം ചിത്രത്തിന്‍റെ ഷൂട്ടിങ്ആരംഭിക്കുമെന്ന് നാദിർഷ അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
“മമ്മൂക്ക കഥകേട്ട്, വളരെ ഇഷ്ടപ്പെട്ട്, നമുക്ക് ചെയ്യാം എന്ന് പറഞ്ഞസിനിമയാണിത്. മമ്മൂക്കയെ വച്ച് സിനിമ ചെയ്യുക എന്നത് എന്‍റെസ്വപ്നങ്ങളിൽ ഒന്നാണ്. നമ്മളെയെല്ലാം ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മമ്മൂട്ടി എന്ന നടന്‍റെഇനിയും ഉപയോഗിക്കപ്പെടാത്തത് എന്ന് കരുതുന്ന ചില എലമെന്‍റുകള്‍ ഉപയോഗിച്ച് പ്രേക്ഷകരെ എന്‍റർടെയ്ൻ ചെയ്യിപ്പിക്കുന്ന ഒരു സിനിമയാവും ‘ഐ ആം എ ഡിസ്കോ ഡാൻസർ’, നാദിർഷ പറഞ്ഞു. ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്‍റെനിർമ്മാതാവ്.
ബിജു മേനോനും ആസിഫ് അലിയും മുഖ്യ വേഷങ്ങളിലെത്തുന്ന 'മേരാ നാം ഷാജി' തിയേറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാദിർഷ ഇപ്പോൾ. ഏപ്രില്‍ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്.