ETV Bharat / sitara

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ആമസോൺ പ്രൈമിൽ - Amazon Prime Video

മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ദി പ്രീസ്റ്റ്’.

മമ്മൂട്ടിയുടെ 'ദി പ്രീസറ്റ്' ആമസോൺ പ്രൈമിൽ  മമ്മൂട്ടിയുടെ 'ദി പ്രീസറ്റ്  ദി പ്രീസറ്റ്  ആമസോൺ പ്രൈം  'The Priest' to release on Amazon Prime Video  Amazon Prime Video  Mammootty-starrer 'The Priest'
മമ്മൂട്ടി
author img

By

Published : Apr 9, 2021, 3:24 PM IST

മുംബൈ: മമ്മൂട്ടി നായകനായെത്തിയ ഹൊറർ സസ്പെൻസ് ത്രില്ലർ ‘ദി പ്രീസ്റ്റ്’ വിഷു ദിനത്തിൽ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ഏപ്രിൽ 14 മുതൽ ചിത്രം ആമസോണിൽ ഓൺലൈനായി കാണാം. നവാഗതനായ ജോഫിൻ ടി. ചാക്കോയാണ് ചിത്രത്തിന്‍റെ സംവിധാനം.

ചിത്രത്തിൽ മമ്മൂട്ടി പുരോഹിതനായാണ് എത്തുന്നത്. അസാധാരണ കഴിവുള്ള ഒരു പുരോഹിതന്‍റെ ജീവിതകഥയും ചുരുളഴിയാത്ത കേസുകൾ പരിഹരിക്കാനുള്ള അദ്ദേഹത്തിന്‍റെ യാത്രയുമാണ് ചിത്രത്തിന്‍റെ പ്രമേയം. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ദി പ്രീസ്റ്റ്’. ആന്‍റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്ന് ആന്‍റോ ജോസഫ് ഫിലിം കമ്പനി, ആർ ഡി ഇല്ലുമിനേഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ നിർമിച്ച ചിത്രത്തിൽ ബേബി മോണിക്ക, നിഖില വിമൽ, സാനിയ അയ്യപ്പൻ, രമേശ് പിഷാരടി, ജഗദീഷ് എന്നിവരും മുഖ്യവേഷത്തിലെത്തുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.