Crime thriller Puzhu: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'പുഴു' ഒടിടി റിലീസിനൊരുങ്ങുന്നു. സോണി ലൈവിലൂടെയാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. ലെറ്റ്‌സ് ഒടിടി ഗ്ലോബലിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് 'പുഴു'വിന്‍റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം.
Puzhu OTT release: അതേസമയം 'പുഴു'വിന്‍റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. ഏവരും കാത്തിരിക്കുന്ന മമ്മൂക്കയുടെ 'പുഴു' സോണി ലൈവിലൂടെ ഡയറക്‌ട് ഒടിടി റിലീസ് ചെയ്യുമെന്നാണ് ലെറ്റ്‌സ് ഒടിടി ഗ്ലോബലിന്‍റെ ട്വീറ്റ്.
-
Confirmed: Sony Liv grabs @mammukka’s most awaited #Puzhu for a Direct OTT release. pic.twitter.com/EK9O77dSVW
— LetsOTT GLOBAL (@LetsOTT) January 16, 2022 " class="align-text-top noRightClick twitterSection" data="
">Confirmed: Sony Liv grabs @mammukka’s most awaited #Puzhu for a Direct OTT release. pic.twitter.com/EK9O77dSVW
— LetsOTT GLOBAL (@LetsOTT) January 16, 2022Confirmed: Sony Liv grabs @mammukka’s most awaited #Puzhu for a Direct OTT release. pic.twitter.com/EK9O77dSVW
— LetsOTT GLOBAL (@LetsOTT) January 16, 2022
Puzhu Teaser: അടുത്തിടെ 'പുഴു'വിന്‍റെ ടീസറും പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ആകാംക്ഷയിലാഴ്‌ത്തിയ സസ്‌പന്‍സ് നിറച്ച ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു മികച്ച ക്രൈം ത്രില്ലര്‍ ചിത്രമാകും 'പുഴു' എന്നാണ് ടീസര്‍ നല്‍കിയ സൂചന.
Parvathy Thiruvoth in Puzhu: പാര്‍വതി തിരുവോത്താണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ, മാളവിക മേനോന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Puzhu cast and crew: നവാഗതനായ റത്തീന ഷര്‍ഷാദിന്‍റെ സംവിധാനത്തില്‍ സില്‍ സില്‍ സെല്ലുലോയ്‌ഡിന്‍റെ ബാനറില്‍ എസ്.ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫാറര്‍ ഫിലിംസാണ് സഹ നിര്‍മാണവും വിതരണവും.
മമ്മൂട്ടി നായകനായ ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട'യ്‌ക്ക് ശേഷം ഹര്‍ഷാദ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് 'പുഴു'. 'വൈറസ്' എന്ന ചിത്രത്തിന് ശേഷം ഷര്‍ഫു-സുഹാസ് കൂട്ടുകെട്ടിനൊപ്പം ഹര്‍ഷദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
'ബാഹുബലി', 'മിന്നല്‍ മുരളി' എന്നീ സിനിമകളുടെ കലാസംവിധായകന്‍ മനു ജഗദ് ആണ് 'പുഴു'വിന്‍റെയും കലാസംവിധാനം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം. തേനി ഈശ്വറാണ് ഛായാഗ്രഹണം. ദീപു ജോസഫ് എഡിറ്റിങും നിര്‍വഹിക്കുന്നു.