മമ്മൂട്ടിയുടെ സിനിമാവഴിയില്‍ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്തത്ര പ്രാധാന്യമുള്ള ചിത്രമാണ് 1990ൽ ടി.എസ് സുരേഷ് ബാബുവിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ. ടൈറ്റിൽ കഥാപാത്രമായി എത്തിയ മമ്മൂട്ടി കോട്ടയം സ്വദേശി കുഞ്ഞച്ചന്‍റെ റോളാണ് അവതരിപ്പിച്ചത്.
കോട്ടയം സ്റ്റൈലിലുള്ള കുഞ്ഞച്ചന്‍റെ സംഭാഷണങ്ങൾക്ക് മമ്മൂട്ടി ഫാൻസ് അല്ലാത്തവർക്കിടയിലും ആരാധകർ ഏറെയാണ്. കോട്ടയം സ്ലാങ്ങില്‍ പല സിനിമകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും കുഞ്ഞച്ചന് ലഭിച്ച സ്വീകാര്യത മറ്റൊരു ചിത്രത്തിലും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.
- " class="align-text-top noRightClick twitterSection" data="
">
വെള്ള മുണ്ടും ജുബ്ബയും കൂളിംഗ് ഗ്ലാസും ധരിച്ച ആ കോട്ടയംകാരൻ കുഞ്ഞച്ചന്‍റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. പ്രൊ: കോട്ടയം കുഞ്ഞച്ചൻ എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
താരം ചിത്രം ഷെയർ ചെയ്തതോടെ കോട്ടയം കുഞ്ഞച്ചൻ 2 വരുന്നോ എന്നാണ് ആരാധകർക്ക് സംശയം. അതിനുള്ള മുന്നൊരുക്കമായിട്ടാണോ ഫോട്ടോ ഷെയർ ചെയ്തതെന്നാണ് ആരാധകർ ചോദിക്കുന്നത്.
Also Read: 'പുല്ലില്ലെങ്കിൽ പാന്‍റായാലും മതി' ; ആട് ഉടുപ്പ് തിന്നുന്ന വീഡിയോ പങ്കുവച്ച് ചാക്കോച്ചൻ
2018ൽ ആട് എന്ന സിനിമയുടെ ഡയറക്ടർ മിഥുൻ മാനുവൽ തോമസ് സിനിമയുടെ രണ്ടാം ഭാഗം വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് മുന്നോട്ടുപോയില്ല. മുട്ടത്ത് വർക്കിയുടെ കഥയിൽ ഡെന്നിസ് ജോസഫ് ആയിരുന്നു കോട്ടയം കുഞ്ഞച്ചന്‍റെ തിരക്കഥ എഴുതിയത്.