കല്‍പ്പറ്റ: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് സൈനികന്‍ വിവി വസന്തകുമാറിന്‍റെവീട് മമ്മൂട്ടി സന്ദര്‍ശിച്ചു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മമ്മൂട്ടി വസന്തകുമാറിന്റെ വീട്ടിലെത്തിയത്.
വസന്തകുമാറിന്റെ ഭാര്യ ഷീനയേയും മക്കളേയും കണ്ട് അവരോട് മമ്മൂട്ടിസംസാരിച്ചു . ഏറെ നേരം ലക്കിടിയിലെ വീട്ടില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു താരത്തിന്റെ വരവ്. മമ്മൂട്ടിക്കൊപ്പം നടനും വയനാട് സ്വദേശിയുമായി അബു സലീമും ഉണ്ടായിരുന്നു.
തുടര്‍ന്ന് വസന്തകുമാറിനെ അടക്കിയ സ്ഥലത്ത് എത്തി പുഷ്പാര്‍ച്ചനയും നടത്തിയാണ് താരം മടങ്ങിയത്. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷയും വയനാട് എസ്പിയും ഒപ്പമുണ്ടായിരുന്നു. ഒരുമണിക്കൂറോളം അവിടെ തങ്ങിയ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
