എറണാകുളം: തിയേറ്ററിൽ മികച്ച മുന്നേറ്റം നടത്തുന്ന മാമാങ്കത്തിന്‍റെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ തിയേറ്റർ പ്രിന്‍റ് റിലീസ് ചെയ്തതിന്‍റെ അടുത്ത ദിവസം തന്നെ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. സംഭവത്തിൽ കടുത്ത നടപടിയെടുത്ത് പൊലീസ്. സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്‍റണി ജോസഫ് നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
ഡാർക് നെറ്റ് വർക്‌സ് ഉപയോഗിച്ച് ഗോവിന്ദ് എന്ന പ്രൊഫൈൽ നെയിം ഉള്ളയാളാണ് ടെലഗ്രാമിൽ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പ്രധാന പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ സിനിമയെ ഡീഗ്രേഡ് ചെയ്യണമെന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്‌ത നിതിൻ എന്ന വ്യക്തിക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധമായ ഓഡിയോ ക്ലിപ്പും ഫോൺ നമ്പറും പൊലീസിന് ലഭിച്ചു. സൈബർ പൊലീസിന്‍റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സെൻട്രൽ സിഐക്കാണ് അന്വേഷണ ചുമതല. സിനിമ ഡൗൺ ലോഡ് ചെയ്‌ത എല്ലാവരും കേസിൽ പ്രതികളാകുമെന്നും സെൻട്രൽ പൊലീസ് അറിയിച്ചു.
സിനിമയുടെ തിയേറ്റർ പതിപ്പ് ഇന്‍റർനെറ്റിൽ പ്രചരിക്കുനത് ഇന്നലെ രാത്രിയാണ് അണിയറ പ്രവർത്തകരുടെ ശ്രദ്ധിയിൽപ്പെട്ടത്. ഇതേ തുടർന്ന് അർദ്ധരാത്രി തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗുരുതരമായ പകർപവകാശ ലംഘനം നടന്നിരിക്കുന്നുവെന്നാണ് പരാതിയിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. സിനിമയെ നശിപ്പിക്കുന്നതിന് നിയമവിരുദ്ധമായി പ്രവർത്തിച്ചവരെ കണ്ടെത്തേണ്ടത് സിനിമാ വ്യവസായത്തിന്‍റെ നിലനിൽപിന് തന്നെ ആവശ്യമാണെന്നും അതിനാലാണ് പരാതി നൽകിയതെന്നും ആന്‍റണി ജോസഫ് വ്യക്തമാക്കി.
മാമാങ്കം സിനിമക്കെതിരെ ചില ഡിജിറ്റൽ ക്വട്ടേഷൻ ടീം തന്നെ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമയെ മോശമായി ചിത്രീകരിക്കുന്നതിൽ വിജയിക്കാത്തതിനാലാണ് ഇപ്പോൾ സിനിമ ഡൗൺലോഡ് ചെയ്‌ത് ഇന്‍റർനെറ്റിലൂടെ പ്രചരിപ്പിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
എം.പത്മകുമാറിന്‍റെ സംവിധാനത്തിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചത്. വമ്പൻ താരനിരയെ അണിനിരത്തി മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും മാമാങ്കം റിലീസ് ചെയ്‌തിരുന്നു. പുറത്തിറങ്ങിയ ആദ്യദിവസം തന്നെ 23കോടിയുടെ കളക്ഷനാണ് ചിത്രം നേടിയത്. രണ്ടായിരത്തിലധികം സ്‌ക്രീനുകളിലായി ചിത്രം റിലീസ് ചെയ്തു.
മാമാങ്കത്തിന്‍റെ വ്യാജപതിപ്പ്; അപ് ലോഡ് ചെയ്‌തയാളെ കണ്ടെത്തി - മാമാങ്കം പൊലീസ് അന്വേഷണം
ടെലഗ്രാമിൽ വീഡിയോ അപ് ലോഡ് ചെയ്‌ത ഗോവിന്ദ് എന്ന പ്രൊഫൈൽ നെയിം ഉള്ളയാൾക്കെതിരെയും ഒപ്പം സിനിമയെ ഡീഗ്രേഡ് ചെയ്യണമെന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്‌ത നിതിൻ എന്ന വ്യക്തിക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചു.