ETV Bharat / sitara

പകുതി വർഷം കഴിയുമ്പോൾ; വിജയകൊടി പാറിച്ച് മലയാള സിനിമ

ബിഗ്‌ ബജറ്റ്‌ സൂപ്പർ താര പരിവേഷങ്ങളില്ലാതെ മനുഷ്യരിലേക്ക്‌ നോക്കുന്ന മലയാള സിനിമയെ ആണ്‌ പ്രേക്ഷകർ നെഞ്ചേറ്റിയത്‌.

author img

By

Published : Jul 1, 2019, 2:49 PM IST

പകുതി വർഷം കഴിയുമ്പോൾ; വിജയകൊടി പാറിച്ച് മലയാള സിനിമ

2019 ആറ് മാസം പിന്നിടുമ്പോൾ മലയാള സിനിമക്ക് ഇത് ഏറെ പ്രതീക്ഷ നല്‍കുന്ന വർഷമാണ്. 93 സിനിമകളാണ് ഈ വർഷം ഇതുവരെ പുറത്തിറങ്ങിയത്. അതില്‍ ഭൂരിഭാഗം സിനിമകളും ഗംഭീര പ്രകടനമാണ് തിയേറ്ററില്‍ കാഴ്ച വെച്ചത്.

മോഹൻലാലിന്‍റെ ലൂസിഫറും മമ്മൂട്ടിയുടെ മധുരരാജയും മാറ്റി നിർത്തിയാല്‍, സൂപ്പർതാര പരിവേഷങ്ങളില്ലാത്ത ഒട്ടനവധി ചിത്രങ്ങളാണ് പ്രേക്ഷക മനസ് കീഴടക്കിയത്. ജനുവരി ആദ്യവാരം ഇറങ്ങിയ തൻസീർ മുഹമ്മദിന്‍റെ ജനാധിപനും, രാജീവ്‌ നടുവിനാടിന്‍റെ 1948 കാലം പറഞ്ഞതും ആണ്‌ 2019 ലെ ഓപ്പണിങ്‌ സിനിമകൾ. രണ്ട് ചിത്രങ്ങളും വിജയിച്ചില്ല. ജനുവരി 11ന് റിലീസ് ചെയ്ത വിജയ് സൂപ്പറും പൗർണമിയുമായിരുന്നു ഈ വർഷത്തെ ആദ്യ ഹിറ്റ്. പിന്നീട് ഇറങ്ങിയ നിവിൻ പോളി ചിത്രം മിഖായേലും പ്രണവ് മോഹൻലാല്‍ നായകനായെത്തിയ ഇരുപതാം നൂറ്റാണ്ടും പ്രതീക്ഷിച്ച വിജയം കണ്ടില്ല.

ഫെബ്രുവരി ഏഴിന് ഇറങ്ങിയ 'കുമ്പളങ്ങി നൈറ്റ്സ്' ആയിരുന്നു ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും മലയാള സിനിമക്ക്‌ പുതിയ അനുഭവമായിരുന്നു ആ ചിത്രം. പിന്നീട് കുമ്പളങ്ങി നൈറ്റ്സിന്‍റെ നിലവാരം കാത്ത് സൂക്ഷിക്കുന്ന ചിത്രങ്ങളാണ് ഇതുവരെ മലയാളത്തില്‍ ഇറങ്ങിയത്. മനു അശോകന്‍റെ ഉയരെ, വിവേകിന്‍റെ അതിരൻ, അനുരാജ് മനോഹറിന്‍റെ ഇഷ്ക്, അഷ്റഫ് ഹംസയുടെ തമാശ, ആഷിഖ് അബുവിന്‍റെ വൈറസ്, ഖാലിദ് റഹ്മാന്‍റെ ഉണ്ട എന്നിങ്ങനെ നീളുന്നു വിജയചിത്രങ്ങളുടെ നിര. എന്നാല്‍ ബോക്സ് ഓഫീസ് കളക്ഷന്‍റെ കാര്യത്തില്‍ ലൂസിഫറും മധുരരാജയും തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ ടൊവിനോ തോമസിന്‍റെ വേഷങ്ങളാണ്‌ മറക്കാനാകാത്തത്‌. കൂടുതൽ സിനിമകളിൽ അഭിനയിച്ച നായക നടനും അദ്ദേഹം തന്നെ. ലൂസിഫർ, ഉയരെ, വൈറസ്‌, ആൻഡ്‌ ദ ഓസ്‌കാർ ഗോസ്‌ ടു, ലൂക്ക എന്നീ ചിത്രങ്ങളിലാണ്‌ ടൊവിനോ തിളങ്ങിയത്‌. എല്ലാ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ഉയരെ, വൈറസ്‌ എന്നീ ചിത്രങ്ങളിലൂടെ പാർവ്വതിയാണ്‌ ശ്രദ്ധനേടിയ അഭിനേത്രി. നായികാകേന്ദ്രീകൃതമായ ഉയരെ പാർവ്വതിയുടെ കരിയറിലെത്തന്നെ മികച്ച സിനിമകളിലൊന്നാണ്.

ഏറെ കാമ്പുള്ള തിരക്കഥകളും വ്യത്യസ്ത അവതരണ ശൈലിയും പ്രേക്ഷകർക്ക് സമ്മാനിച്ചാണ് 2019 പകുതി കടന്നുപോകുന്നത്‌. ബാക്കി പകുതിയിലും പ്രതീക്ഷയോടെ കാത്തിരിക്കേണ്ടുന്ന നിരവധി ചിത്രങ്ങളാണ്‌ വരാനുള്ളതും.

Intro:Body:

പകുതി വർഷം കഴിയുമ്പോൾ; വിജയകൊടി പാറിച്ച് മലയാള സിനിമ

ബിഗ്‌ ബജറ്റ്‌ സൂപ്പർ താര പരിവേഷങ്ങളില്ലാതെ മനുഷ്യരിലേക്ക്‌ നോക്കുന്ന മലയാള സിനിമയെ ആണ്‌ പ്രേക്ഷകർ നെഞ്ചേറ്റിയത്‌.

2019 ആറ് മാസം പിന്നിടുമ്പോൾ മലയാള സിനിമക്ക് ഇത് ഏറെ പ്രതീക്ഷ നല്‍കുന്ന വർഷമാണ്. 93 സിനിമകളാണ് ഈ വർഷം ഇതുവരെ പുറത്തിറങ്ങിയത്. അതില്‍ ഭൂരിഭാഗം സിനിമകളും ഗംഭീര പ്രകടനമാണ് തിയേറ്ററില്‍ കാഴ്ച വെച്ചത്. 

മോഹൻലാലിന്‍റെ ലൂസിഫറും മമ്മൂട്ടിയുടെ മധുരരാജയും മാറ്റി നിർത്തിയാല്‍, സൂപ്പർതാര പരിവേഷങ്ങളില്ലാത്ത ഒട്ടനവധി ചിത്രങ്ങളാണ് പ്രേക്ഷക മനസ് കീഴടക്കിയത്. ജനുവരി ആദ്യവാരം ഇറങ്ങിയ തൻസീർ മുഹമ്മദിന്റെ ജനാധിപനും, രാജീവ്‌ നടുവിനാടിന്റെ 1948 കാലം പറഞ്ഞതും ആണ്‌ 2019 ലെ ഓപ്പണിങ്‌ സിനിമകൾ. രണ്ട് ചിത്രങ്ങളും വിജയിച്ചില്ല. ജനുവരി 11ന് റിലീസ് ചെയ്ത വിജയ് സൂപ്പറും പൗർണമിയുമായിരുന്നു ഈ വർഷത്തെ ആദ്യ ഹിറ്റ്. പിന്നീട് ഇറങ്ങിയ നിവിൻ പോളി ചിത്രം മിഖായേലും പ്രണവ് മോഹൻലാല്‍ നായകനായെത്തിയ ഇരുപതാം നൂറ്റാണ്ടും പ്രതീക്ഷിച്ച വിജയം കണ്ടില്ല.

ഫെബ്രുവരി ഏഴിന്് ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റ്. പ്രമേയം കൊണ്ടും അവതരണംകൊണ്ടും മലയാള സിനിമക്ക്‌ പുതിയ അനുഭവമായിരുന്നു ആ ചിത്രം. കുമ്പളങ്ങി നൈറ്റ്സിന്‍റെ നിലവാരം കാത്ത് സൂക്ഷിക്കുന്ന ചിത്രങ്ങളാണ് പിന്നീട് ഇതുവരെ മലയാളത്തില്‍ ഇറങ്ങിയത്. മനു അശോകന്‍റെ ഉയരെ, വിവേകിന്‍റെ അതിരൻ, അനുരാജ് മനോഹറിന്‍റെ ഇഷ്ക്, അഷ്റഫ് ഹംസയുടെ തമാശ, ആഷിഖ് അബുവിന്‍റെ വൈറസ്, ഖാലിദ് റഹ്മാന്‍റെ ഉണ്ട എന്നിങ്ങനെ നീളുന്നു വിജയചിത്രങ്ങളുടെ നിര. എന്നാല്‍ ബോക്സ് ഓഫീസ് കളക്ഷന്‍റെ കാര്യത്തില്‍ ലൂസിഫറും മധുരരാജയും തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. 

ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ ടൊവിനോ തോമസിന്റെ വേഷങ്ങളാണ്‌ മറക്കാനാകാത്തത്‌. കൂടുതൽ സിനിമകളിൽ അഭിനയിച്ച നായക നടനും അദ്ദേഹം തന്നെ. ലൂസിഫർ, ഉയരെ, വൈറസ്‌, ആൻഡ്‌ ദ ഓസ്‌കാർ ഗോസ്‌ ടു, ലൂക്ക എന്നീ ചിത്രങ്ങളിലാണ്‌ ടൊവിനോ തിളങ്ങിയത്‌. എല്ലാ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ഉയരെ, വൈറസ്‌ ചിത്രങ്ങളിലൂടെ പാർവ്വതിയാണ്‌ ശ്രദ്ധനേടിയ അഭിനേത്രി. നായികാകേന്ദ്രീകൃതമായ ഉയരെ പാർവ്വതിയുടെ കരിയറിലെത്തന്നെ മികച്ച സിനിമകളിലൊന്നാണ്. 

ഏറെ കാമ്പുള്ള തിരക്കഥകളും വ്യത്യസ്ത അവതരണ ശൈലിയും പ്രേക്ഷകർക്ക് സമ്മാനിച്ചാണ് 2019 പകുതി കടന്നുപോകുന്നത്‌. ബാക്കി പകുതിയിലും പ്രതീക്ഷയോടെ കാത്തിരിക്കേണ്ടുന്ന നിരവധി ചിത്രങ്ങളാണ്‌ വരാനുള്ളതും.  

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.