ലെസ്ബിയന്‍ പ്രണയങ്ങള്‍ അംഗീകരിക്കാന്‍ പലര്‍ക്കും ഇന്നും മടിയാണ്. സിനിമകളില്‍ പോലും ഈ വിഷയം പ്രതിപാദിക്കാന്‍ പലപ്പോഴും സംവിധായകര്‍ ശ്രമിക്കാറില്ല. ഈ അവസരത്തിലാണ് രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള മനോഹര പ്രണയം പറയുന്ന 'മായാതെ' എന്ന മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധ നേടുന്നത്.
സ്ഥിരം കണ്ട് മടുത്ത റൊമാന്‍റിക് ആല്‍ബങ്ങളില്‍ നിന്നും തീർത്തും മോചനം നല്‍കുന്നതാണ് ആല്‍ബത്തിന്‍റെ പ്രമേയവും രംഗങ്ങളും. യഥാർഥ പ്രണയത്തിന് ആണെന്നോ പെണെന്നോ വ്യത്യാസമില്ലെന്ന വസ്തുത മനോഹരമായി 'മായാതെ'യില്‍ ചിത്രീകരിച്ചിരിക്കുന്നു. കെ പി വൈശാഖ് കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന് ഗായിക ഗൗരി ലക്ഷ്മിയാണ് വരികൾ എഴുതിയിരിക്കുന്നത്. ചാൾസ് നസറേത്താണ് സംഗീതം. ഗൗരി ലക്ഷ്മിയും ചാൾസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
കേതകി നാരായണൻ, റിതു കിങ്കർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജെബിൻ ജേക്കബ് ആണ് ഛായാഗ്രഹണം. നിർമ്മാണം ബാദുഷ.