ETV Bharat / sitara

കൂടത്തായി വെള്ളിത്തിരയിലേക്ക്; അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ - mohanlal koodathaayi

സംവിധാനം, തിരക്കഥ തുടങ്ങിയ കാര്യങ്ങളൊന്നും അണിയറക്കാർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

mohanlal
author img

By

Published : Oct 9, 2019, 1:16 PM IST

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര വെള്ളിത്തിരയിലേക്ക്. ആന്‍റണി പെരുമ്പാവൂരാണ് സംഭവത്തെ ആസ്‌പദമാക്കി സിനിമ ഒരുക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുമെന്നാണ് വിവരം. ഫെബ്രുവരിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്ന് ആന്‍റണി പെരുമ്പാവൂർ പറഞ്ഞു. അതേസമയം സിനിമയുടെ സംവിധാനം, തിരക്കഥ തുടങ്ങിയ കാര്യങ്ങളൊന്നും അണിയറക്കാർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മോഹൻലാലിന് വേണ്ടി നേരത്തെ തയ്യാറാക്കിയ കുറ്റാന്വേഷണ കഥ മാറ്റി വച്ചാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

താമരശേരി കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേർ പതിനാറ് വർഷത്തിനിടെ വിവിധ സമയങ്ങളിലായി ദുരൂഹസാഹചര്യത്തിൽ മരിച്ചത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഈ കൊലപാതക പരമ്പരകൾക്ക് പിറകിൽ പൊന്നാമറ്റം കുടുംബത്തിലെ മരുമകളായ ജോളിയാണെന്ന കണ്ടെത്തൽ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയൊരുങ്ങുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.