ETV Bharat / sitara

കേരളം സ്വന്തം രാജ്യത്തിനെതിരെ ചിന്തിക്കുന്ന സമൂഹമെന്ന് രാജസേനന്‍ - രാജസേനൻ

കേരളം ഭാരതത്തില്‍ അല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് രാജസേനൻ ഫേസ്ബുക്കില്‍ കുറിച്ചു.

'സ്വന്തം രാജ്യത്തിനെതിരെ ചിന്തിക്കുന്ന ഒരു സമൂഹം കേരളത്തിലല്ലാതെ മറ്റെവിടെയും ഉണ്ടാവില്ല'; രാജസേനൻ
author img

By

Published : May 25, 2019, 2:09 PM IST

ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവൻ എൻഡിഎ മികച്ച വിജയം കൈവരിച്ചപ്പോൾ അതിനൊരു അപവാദമായത് കേരളമായിരുന്നു. ഒരു സീറ്റ് പോലും ബിജെപിക്ക് കേരളത്തില്‍ നേടാൻ ആയില്ല. ഇതിനെതിരെ മലയാളികളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ബിജെപിയുടെ മുൻ നിയമസഭ സ്ഥാനാർഥിയുമായ രാജസേനൻ.

കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മൾ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് രാജസേനൻ ഫേസ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സുരേഷ് ഗോപിയും തോറ്റപ്പോൾ തോറ്റുപോയത് നന്മയും വിശ്വാസവുമാണെന്ന് രാജസേനൻ പറഞ്ഞു. സ്വന്തം നാടിനെതിരായി ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ലെന്നും രാജസേനന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

ഭാരതം ബിജെപിയും നരേന്ദ്ര മോദിയും ചേര്‍ന്ന് എടുക്കുകയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അത് സംഭവിച്ചു. ഭാരതം ബിജെപിയും മോദിജിയും ചേര്‍ന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തിരിച്ചു നല്‍കാന്‍ കഴിയാത്തൊരു അസാമാന്യവിജയത്തോടു കൂടി എടുത്തു.

എന്നാല്‍ കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു എന്നതാണ് ദുഃഖകരമായ സത്യം. ശ്രീ കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോള്‍ തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്. ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും അക്രമവും. കാലാകാലങ്ങളായി നമ്മള്‍ ഇതുപോലെ മണ്ടത്തരം കാണിച്ച് അത് തെളിയിച്ചതുമാണ്. ഇനിയും അനുഭവിക്കുക. പക്ഷേ ഒരു കാര്യം, സ്വന്തം നാടിനെതിരായി ഇങ്ങനെ ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ല. സങ്കടമുണ്ട് ഒരുപാട് വിഷമവുമുണ്ട്. നന്ദി.

Intro:Body:

'സ്വന്തം രാജ്യത്തിനെതിരെ ചിന്തിക്കുന്ന ഒരു സമൂഹം കേരളത്തിലല്ലാതെ മറ്റെവിടെയും ഉണ്ടാവില്ല'; രാജസേനൻ

ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവൻ എൻഡിഎ മികച്ച വിജയം കൈവരിച്ചപ്പോൾ അതിന് ഒരു അപവാദമായത് കേരളമായിരുന്നു. ഒരു സീറ്റ് പോലും ബിജെപിക്ക് കേരളത്തില്‍ നേടാൻ ആയില്ല. ഇതിനെതിരെ മലയാളികളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ബിജെപിയുടെ മുൻ നിയമസഭ സ്ഥാനാർഥിയുമായ രാജസേനൻ.

കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മൾ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് രാജസേനൻ ഫേസ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനും സുരേഷ് ഗോപിയും തോറ്റപ്പോൾ തോറ്റുപോയത് നന്മയും വിശ്വാസവുമാണെന്ന് രാജസേനൻ പറഞ്ഞു. സ്വന്തം നാടിനെതിരായി ഇങ്ങനെ ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ലെന്നും രാജസേനന്‍ പറയുന്നു.

ഫേസ്ബുക്ക് പോസിറ്റിന്‍റെ പൂർണ്ണരൂപം

ഭാരതം ബി.ജെ.പിയും നരേന്ദ്ര മോദിയും ചേര്‍ന്ന് എടുക്കുകയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അത് സംഭവിച്ചു. ഭാരതം ബി.ജെ.പിയും മോദിജിയും ചേര്‍ന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തിരിച്ചു നല്‍കാന്‍ കഴിയാത്തൊരു അസാമാന്യവിജയത്തോടു കൂടി എടുത്തു.

എന്നാല്‍ കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു എന്നതാണ് ദുഃഖകരമായ സത്യം. ശ്രീ കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോള്‍ തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്. ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും അക്രമവും. കാലാകാലങ്ങളായി നമ്മള്‍ ഇതുപോലെ മണ്ടത്തരം കാണിച്ച് അത് തെളിയിച്ചതുമാണ്. ഇനിയും അനുഭവിക്കുക. പക്ഷേ ഒരു കാര്യം, സ്വന്തം നാടിനെതിരായി ഇങ്ങനെ ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ല. സങ്കടമുണ്ട് ഒരുപാട് വിഷമവുമുണ്ട്.നന്ദി.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.