കാർത്തിക് ആര്യനെ നായകനാക്കി സിനിമ നിർമിക്കാനൊരുങ്ങി നിർമാതാവ് ഏക്താ കപൂർ. ശേവക്രമണിയുമായി ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ഫ്രെഡി എന്നാണ് പേരിട്ടിരിക്കുന്നത്. റൊമാന്‍റിക് ത്രില്ലർ ആയ ചിത്രത്തിന്‍റെ ഷൂട്ടിങ് ഓഗസ്റ്റ് 1ന് മുംബൈയിൽ ആരംഭിക്കും. ശശാങ്ക ഘോഷ് ആണ് ചിത്രത്തിൽ സംവിധായകന്‍റെ കുപ്പായമണിയുന്നത്.
ബാലാജി ടെലിഫിലിംസ്, നോർത്തേൺ ലൈറ്റ് ഫിലിംസ് എന്നിവരുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ബാലാജി ടെലിഫിലിംസിനൊപ്പമുള്ള ശശങ്കയുടെ അവസാനത്തെ ചിത്രം വീരേ ഡി വെഡ്ഡിങ് സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ വിജയത്തെ തുടർന്ന് ഫ്രെഡിയിലൂടെ വീണ്ടും കൈകോർക്കാൻ ഒരുങ്ങുകയാണ് ശശാങ്ക ഘോഷും ബാലാജി ടെലിഫിലിംസും.
Also Read: ചിത്രീകരണം പൂർത്തിയാക്കി ലവ് ഹോസ്റ്റൽ; ഒരുങ്ങുന്നത് ക്രൈം ത്രില്ലർ
ഫ്രെഡിക്ക് പുറമെ റാം മാധവാനിയുടെ ധമാക്ക, അനീസ് ബസ്മിയുടെ ഭൂൽ ഭുലയ്യ 2, ഹൻസാൽ മെഹ്തയുടെ ക്യാപ്റ്റൻ ഇന്ത്യ, സമീർ വിദ്വാന്‍റെ ആദ്യ ബോളിവുഡ് ചിത്രം എന്നിവയാണ് കാർത്തിക് ആര്യന്‍റെ വരാനിരിക്കുന്ന ചിത്രങ്ങൾ.