മുംബൈ: ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ അഞ്ചാം പരിശോധന ഫലവും പോസിറ്റീവ്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലുള്ള ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ആർ.കെ.ഡിമാൻ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="
">
ഇവർ ഗുരുതര നിലയിലാണെന്ന വാർത്തകൾ മുമ്പ് പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഗായിക തന്നെ രംഗത്തെത്തിയിരുന്നു. താൻ സുഖമായി ഇരിക്കുകയാണെന്നും താൻ സുഖപ്പെടാൻ പ്രാർഥിക്കുന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും ഗായിക ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു.
ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ ഇവർ പൊതുപരിപാടികളിലും മറ്റും പങ്കെടുത്തതിന് വിമർശിക്കപ്പെട്ടിരുന്നു. സാമൂഹിക പരിപാടികളിൽ പങ്കെടുത്തതിന് ലഖ്‌നൗ പോലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.