Kaniha to join CBI 5 : പ്രേക്ഷകര്‍ നാളേറെയായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'സിബിഐ 5'. പ്രഖ്യാപനം മുതല്‍ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 'സിബിഐ അഞ്ചാം' ഭാഗം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ചിത്രത്തില്‍ കനിഹയും വേഷമിടുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കെ.മധുവിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കൊണ്ട് കനിഹ തന്നെയാണ് സിബിഐ സെറ്റിലെത്തിയ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
'ലെജന്‍ഡറി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കും കെ.മധുവിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. 'സിബിഐ' ടീമില്‍ ഭാഗമാകാന്‍ കഴിഞ്ഞു. ഇഷ്‌ട നടനൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കാത്തിരിക്കുന്നു' -കനിഹ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
Mammootty Kaniha movies: 'പഴശ്ശിരാജ' എന്ന ചിത്രത്തിലും കനിഹ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. പിന്നീട് 'ദ്രോണ', 'കോബ്ര', 'ബാബൂട്ടിയുടെ നാമത്തില്‍', 'അബ്രഹാമിന്‍റെ സന്തതികള്‍', 'മാമാങ്കം' തുടങ്ങി ചിത്രങ്ങളിലും കനിഹ മമ്മൂട്ടിക്കൊപ്പം വേഷമിട്ടിരുന്നു.
Mammootty latest movies: 'ഭീഷ്‌മ പര്‍വ്വം', 'പുഴു', 'നന്‍പകല്‍ നേരത്ത് മയക്കം' തുടങ്ങിയവയാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന 'പാപ്പന്‍' ആണ് കനിഹയുടെ വരാനിരിക്കുന്ന ചിത്രം. 'ബ്രോ ഡാഡി'യിലാണ് കനിഹ ഏറ്റവും ഒടുവിലായി വേഷമിട്ടത്.
Jagathy as Vikram in CBI series: 'സിബിഐ അഞ്ചാം' ഭാഗത്തില്‍ ജഗതിയും ഉണ്ടാകും. 'സിബിഐ' സീരീസിലെ നാല് ചിത്രങ്ങളിലും ഏറെ കയ്യടി നേടിയ കഥാപാത്രം വിക്രമിന്‍റേതാണ്. അഞ്ചാം ഭാഗത്തിലൂടെയുള്ള ജഗതിയുടെ മടങ്ങിവരവ് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. പുതിയ സീരീസില്‍ ജഗതിയും വേണമെന്ന് സംവിധായകന്‍ കെ.മധു, മമ്മൂട്ടി എന്നിവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഇതേതുടര്‍ന്നായിരുന്നു തീരുമാനം.
CBI 5 cast and crew: സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ മമ്മൂട്ടി, ജഗതി ശ്രീകുമാര്‍ എന്നിവരെ കൂടാതെ മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
സ്വര്‍ഗ ചിത്ര ഫിലിംസിന്‍റെ ബാനറില്‍ സ്വര്‍ഗ ചിത്ര അപ്പച്ചനാണ് നിര്‍മ്മാണം. 2007ല്‍ പുറത്തിറങ്ങിയ 'വേഷ'ത്തിന് ശേഷം അപ്പച്ചന്‍ നിര്‍മാണ രംഗത്തേയ്‌ക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. എസ്.എന്‍ സ്വാമിയുടേതാണ് തിരക്കഥ. അഖില്‍ രാജ് ആണ് ഛായാഗ്രഹണം. ജേക്ക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കും.
Mammootty CBI series: ഒരു സിബിഐ ഡയറി കുറിപ്പ് (1988), ജാഗ്രത (1989), സേതുരാമ അയ്യര്‍ സിബഐ (2004), നേരറിയാന്‍ സിബിഐ (2005) എന്നിവയാണ് സിബിഐ സീരീസിലുള്ള മറ്റു ചിത്രങ്ങള്‍.
Also Read: 'പുഷ്‌പ'യുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍ ; അല്ലുവിനെ അനുകരിച്ച് കുട്ടി ഡാന്‍സര്‍