കമല്‍ ഹസന്‍ ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'വിക്രം'. കഴിഞ്ഞ ദിവസം താരത്തിന്‍റെ 67ാം ജന്മദിനമായിരുന്നു. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ താരത്തിന്‍റെ ഒരു സ്പെഷ്യല്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ' വിക്രം- ദ ഫസ്‌റ്റ് ഗ്ലാന്‍സ്' എന്ന പേരില്‍ ചിത്രത്തിലെ 48 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു സംഘട്ടന രംഗമാണ് പുറത്തുവിട്ടത്.
രണ്ട് ദിനം പിന്നിടുമ്പോള്‍ ഒരു കോടിയിലധികം പേരാണ് ടീസര്‍ കണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ 'വിക്രം' ടീസറിന് നാല് മില്യണിലധികം കാഴ്‌ച്ചക്കാരാണ് ലഭിച്ചത്. 3,50,000 ലൈക്കുകളും നേടിയിരുന്നു. ആയിരക്കണക്കിന് ആരാധകരുടെ കമന്‍റുകളും വീഡിയോക്ക് താഴെ ഒഴുകിയെത്തി. തങ്ങളുടെ പ്രിയ താരത്തെ പുകഴ്‌ത്തിക്കൊണ്ടുള്ള കമന്‍റുകളായിരുന്നു അവയില്‍ പലതും.
'ഈ കാലഘട്ടത്തിന്‍റെ അഭിചുരിയും അതിന് അനുയോജ്യമായ സ്‌ക്രിപ്‌റ്റ് തെരഞ്ഞെടുക്കാനും കമല്‍ സാറിന് അറിയാം. അദ്ദേഹം തീര്‍ത്തുമൊരു യൂണിവേഴ്‌സല്‍ താരമാണ്.'-ഒരാള്‍ കുറിച്ചു. 'ഒരു മണിക്കൂറില്‍ ഒരു മില്യണ്‍.. അതാണ് ഒരു മികച്ച കലാകാരന്‍റെ ടാലന്‍റ്. നെഗറ്റിവിറ്റിയെ ഒഴിവാക്കൂ.. ആരോഗ്യമായിരിക്കൂ.. പിറന്നാള്‍ ആശംസകള്‍ കമല്‍ ജീ..'-ഇപ്രകാരമാണ് മറ്റൊരാള്‍ കമന്‍റ് ചെയ്‌തത്.
ടീസര്‍ ട്രെന്‍ഡിങിലും ഇടം പിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിങില്‍ നാലാം സ്ഥാനവും അഞ്ചാം സ്ഥാനവും മാറിമാറി നിലനിര്‍ത്തുകയാണിപ്പോള്‍ 'വിക്രം' ടീസര്‍.
- " class="align-text-top noRightClick twitterSection" data="">
1986ലും 'വിക്രം' എന്ന പേരില്‍ കമല്‍ ഹസന്‍ ചിത്രം പുറത്തിറങ്ങിയിരുന്നു. കമല്‍ ഹസനെ നായകനാക്കി രാജശേഖര്‍ സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ രണ്ടാം ഭാഗമല്ലെങ്കിലും പുതിയ ചിത്രത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ തീം സോങിന്‍റെ റീമിക്‌സ് വേര്‍ഷന്‍ 'വിക്രം' ടീസറില്‍ ഉപയോഗിച്ചിട്ടുണ്ട്.
വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, കാളിദാസ് ജയറാം, ആന്‍റണി ജയറാം, അര്‍ജുന്‍ ദാസ്, ശിവാനി നാരായണന്‍ തുടങ്ങീ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിജയുടെ മാസ്‌റ്ററിന് ശേഷം ലോകേഷ് കരഗരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. രാജ്‌കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹസന്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പ്രശസ്‌ത സ്‌റ്റണ്ട് കൊറിയോഗ്രാഫറായ അന്‍പറിവാണ് ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഗിരീഷ് ഗംഗാദരനാണ് ഛായാഗ്രഹകന്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നിര്‍വ്വഹിക്കും. ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ്.
ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് വന്‍ തുകയ്‌ക്ക് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയത്. പ്രമുഖ ഇന്‍ഡസ്‌ട്രി അനലിസ്‌റ്റ് രമേഷ് ബാലയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
ലോകേഷ് കനഗരാജ്-കമല്‍ ഹസന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യം ചിത്രം കൂടിയാണിത്. 2022ലാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
Also Read: 'ഹൃദയം' കീഴടക്കി പ്രണവിന്‍റെ ദര്‍ശനാ... ഒരു കോടിയിലധികം കാഴ്ചക്കാര്‍