ബോളിവുഡ് സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'കലങ്ക്' എന്ന ചിത്രത്തിൻ്റെ ട്രെയിലറെത്തി. റ്റൂ സ്റ്റേറ്റ്സ് എന്ന ആദ്യചിത്രത്തിന് ശേഷം അഭിഷേക് വർമൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കലങ്ക്. വരുൺ ധവാൻ, ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സോനാക്ഷി സിൻഹ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
പ്രണയം, പ്രണയ നഷ്ടം, ബന്ധങ്ങളുടെ ആഴം എന്നിവയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. 1940കളിൽ ഇന്ത്യ വിഭജനകാലത്തെ കഥയാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം കലങ്കിലൂടെ ഒന്നിക്കുകയാണ്. ശ്രീദേവി ചെയ്യാനിരുന്ന റോളാണ് ശ്രീദേവിയുടെ മരണത്തെ തുടർന്ന് മാധുരിയിലെത്തിയത്.
കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസറിനും ഗാനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കരണ്‍ ജോഹറാണ് കലങ്ക് നിർമ്മിക്കുന്നത്. തൻ്റെ ഡ്രീം പ്രൊജക്റ്റ് എന്നാണ് കരൺ ജോഹർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 15 വർഷം മുമ്പ് തൻ്റെ പിതാവ് യാഷ് ജോഹർ കണ്ട സ്വപ്നമാണ് കലങ്കിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് കരണ്‍ പറയുന്നു. ഏപ്രിൽ 17ന് കലങ്ക് തിയറ്ററുകളിലെത്തും.