അജയ് ദേവ്ഗണിന്‍റെയും കജോളിന്‍റെയും മകന്‍ യഗിന്‍റെ ഒന്‍പതാം ജന്മദിനമാണ് ഇന്ന്. മകന് ജന്മദിനാശംസകള് നേര്‍ന്ന് കജോള്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാവുകയാണ്. യഗിന് മൂന്ന് വയസുള്ളപ്പോഴെടുത്ത ഒരു വീഡിയോയാണത്.
ആറ് വര്‍ഷം മുന്‍പ് യഗ് ചെയ്ത ആ ഡബ്‌സ്മാഷ് വീഡിയോ ഇന്‍റര്‍നെറ്റില്‍ വൈറലാവുകയാണ്. കജോളിന്‍റെ നിരവധി സുഹൃത്തുക്കള്‍ ഇതിന് താഴെ ആശംസകളുമായെത്തിയിട്ടുണ്ട്. അമൃത അറോറ, തരാ ശര്‍മ്മ, കജോളിന്‍റെ സഹോദരി തനിഷ തുടങ്ങിയവരെല്ലാം യഗിന് സ്‌നേഹോഷ്മളമായ ആശംസകള്‍ നേര്‍ന്നു. അജയ് ദേവ്ഗണും തന്‍റെ മകന് പിറന്നാള്‍ ആശംസയുമായി എത്തിയിട്ടുണ്ട്. പ്രാര്‍ത്ഥനാ വേളയില്‍ തന്‍റെ മകനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് അജയ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'നീ വളരുന്നത് കാണുന്നത് തന്നെ സന്തോഷണാണ്, അതില്‍ കൂടുതലൊന്നും വേണ്ട' എന്നാണ് അജയ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
1994ലാണ് കജോളും അജയ് ദേവ്ഗണും പ്രണയത്തിലാകുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 1999ല്‍ ഇരുവരും വിവാഹിതരായി. യഗിനെ കൂടാതെ ഇവര്‍ക്ക് 16 വയസുള്ള ഒരു മകള്‍ കൂടിയുണ്ട്.