ETV Bharat / sitara

വെനീസ് ചലച്ചിത്രമേളയില്‍ മുണ്ടുടുത്ത് മാസ് ലുക്കില്‍ ജോജു ജോർജ്

വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാളചലച്ചിത്രം വെനീസ് ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

author img

By

Published : Sep 3, 2019, 2:59 PM IST

joju

ലോകപ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ റെഡ് കാർപ്പെറ്റിൽ മുണ്ടുടുത്ത് പ്രത്യക്ഷപ്പെട്ട നടൻ ജോജു ജോർജാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത ‘ചോല’ എന്ന ചിത്രം വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ചിത്രത്തിന്‍റെ പ്രദർശനം കാണാൻ എത്തിയതായിരുന്നു ജോജു.

  • " class="align-text-top noRightClick twitterSection" data="">

സംവിധായകൻ സനൽ കുമാർ ശശിധരൻ, നിമിഷ സജയൻ, സിജോ വടക്കൻ , അഖിൽ വിശ്വനാഥ് തുടങ്ങി ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും ജോജുവിനൊപ്പമുണ്ടായിരുന്നു. ചോലയുടെ ആദ്യ പ്രദര്‍ശനമാണ് വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടന്നത്. മതിലിനും നിഴല്‍ക്കൂത്തിനും ശേഷം വെനീസ് ചലച്ചിത്ര മേളയില്‍ എത്തുന്ന മലയാള സിനിമയാണ് ചോല. ഈ ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് നിമിഷ സജയന്‍ അർഹയായത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് ജോജുവിനും ലഭിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ ജോജു മേളയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.

മേളയിലെ മത്സരവിഭാഗങ്ങളില്‍ ഒന്നായ 'ഓറിസോന്‍റ്റി' വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ ചിത്രവും 'ചോല'യാണ്. ലോകത്തിലെ മൂന്ന് പ്രധാന ചലച്ചിത്ര മേളകളില്‍ ഒന്നാണ് വെനീസ് ചലച്ചിത്രമേള. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് മേള നടക്കുന്നത്.

Intro:Body:

entertainment

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.