Madhuram release on Sony LIV : ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മധുരം'. ജോജുവിനെ നായകനാക്കി അഹമ്മദ് കബീര്‍ ഒരുക്കുന്ന ചിത്രം ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുകയാണ്. സോണി ലിവിലൂടെ ജനുവരി 22നാണ് 'മധുരം' റിലീസിനെത്തുന്നത്.
Shruti Ramachandran shares Madhuram poster : 'മധുരം' നായിക ശ്രുതി രാമചന്ദ്രനാണ് ഇക്കാര്യം ഇന്‍സ്‌റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. മധുരം, മധുരം ഓണ്‍ സോണി ലൈവ്, കുറച്ച് മധുരം എടുക്കട്ടെ എന്നീ ഹാഷ്‌ടാഗുകളോടു കൂടി ചിത്രത്തിലെ പോസ്‌റ്ററും നടി പങ്കുവെച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
Madhuram pairs : ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി ശ്രുതി രാമചന്ദ്രനും, അര്‍ജുന്‍ അശോകന്‍റെ നായികയായി നിഖില വിമലുമാണ് വേഷമിടുന്നത്. നേരത്തെ തന്നെ 'മധുര'ത്തിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു പ്രണയകഥയാകും ചിത്രം പറയുന്നത്. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
Madhuram cast and crew : ജോജുവിനെ കൂടാതെ അര്‍ജുന്‍ അശോകന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, നിഖില വിമല്‍, ശ്രുതി രാമചന്ദ്രന്‍, മാളവിക തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍, ബാദുഷ, സുരാജ് പിഎസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ആഷിഖ് അമീര്‍, ഫഹിം സഫര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിഥിന്‍ സ്‌റ്റാനിസ്ലാസ് ആണ്. മഹേഷ് ഭുവനെന്ദ് എഡിറ്റിങും നിര്‍വഹിക്കുന്നു. ഹിഷാബ് അബ്‌ദുല്‍ വഹാബാണ് സംഗീതം.