ETV Bharat / sitara

ജോജു ജോർജിന്‍റെ 'ജോസഫ്' തമിഴിലേക്ക്

പ്രശസ്ത സംവിധായകൻ ബാല നിർമിക്കുന്ന ചിത്രത്തില്‍ നായകനാകുന്നത് നിർമാതാവും നടനുമായ ആർ.കെ സുരേഷാണ്.

author img

By

Published : Sep 19, 2019, 3:31 PM IST

joseph

ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം 'ജോസഫ്' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. എം പത്മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലും ഒരുക്കുന്നത്. തമിഴില്‍ എത്തുമ്പോൾ നായക കഥാപാത്രം ചെയ്യാന്‍ പോകുന്നത് നിർമാതാവും നടനുമായ ആർ കെ സുരേഷ് ആണ്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് സുരേഷ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

താന്‍ അടുത്ത കാലത്ത് കണ്ടതില്‍ വച്ചേറ്റവും മികച്ച ചിത്രമാണ് 'ജോസഫ്' എന്നും ചിത്രത്തിനായി തനിക്ക് ഇരുപത് കിലോ കൂട്ടുകയും ഫ്ലാഷ് ബാക്ക് സീനുകള്‍ക്കായി മുപ്പത് കിലോയോളം കുറയ്ക്കുകയും വേണമെന്നും ആര്‍.കെ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രമുഖ തമിഴ് സംവിധായകൻ ബാലയാണ് സിനിമ നിർമിക്കുന്നത്. നവംബറില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.

2018ല്‍ റിലീസായ വാണിജ്യ സിനിമകളെയെല്ലാം മറികടന്ന് മികച്ച വിജയമായി മാറിയ ചിത്രമായിരുന്നു ജോസഫ്. 103 ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ ഓടിയത്. സിനിമയിലെ പ്രകടനം ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയതലത്തില്‍ പ്രത്യേക പരാമര്‍ശവും നേടിക്കൊടുത്തു. ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.