സംവിധായകൻ ജീൻ പോൾ ലാലിന്‍റെ പുതിയ മേക്കോവറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടുന്ന ചിത്രങ്ങളിലൊന്ന്. തടികുറച്ച് സിക്‌സ് പാക്ക് രൂപത്തില്‍ ജിമ്മില്‍ നില്‍ക്കുന്ന ഫോട്ടോയാണ് തരംഗമാകുന്നത്. തന്‍റെ പഴയൊരു ചിത്രവും പുതിയ സിക്‌സ് പാക്ക് രൂപവും ചേര്‍ത്ത് വച്ച് ജീന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഫോട്ടോ.
- " class="align-text-top noRightClick twitterSection" data="
">
ജീനിന്‍റെ പുതിയ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പൃഥ്വിരാജ് നായകനാകുന്ന തന്‍റെ പുതിയ ചിത്രമായ ഡ്രൈവിങ് ലൈസന്‍സിന് വേണ്ടിയാണ് ജീന്‍ ശരീര ഭാരം കുറച്ച് സിക്‌സ് പാക്കിലെത്തിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നതിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെയും ജീൻ അവതരിപ്പിക്കുന്നുണ്ട്. പതിനെട്ടുമാസം കൊണ്ടാണ് താന്‍ ഈ രൂപം മാറ്റം നടത്തിയതെന്നാണ് ആരാധകരുടെ ചോദ്യത്തിന് ജീന്‍ മറുപടിയായി പറയുന്നത്.
മിയ, ദീപ്തി സതി എന്നിവരാണ് ഡ്രൈവിങ് ലൈസൻസിലെ നായികമാര്‍. മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വെഹിക്കിള്‍ ഇന്‍സ്പെക്ടറായാണ് സുരാജ് എത്തുന്നത് എന്നാണ് സൂചനകള്‍. സച്ചിയാണ് തിരക്കഥാകൃത്ത്.