എറണാകുളം: ജയസൂര്യയുടെ നൂറാം ചിത്രം 'സണ്ണി'യുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. രഞ്ജിത് ശങ്കറാണ് സംവിധാനം. ജയസൂര്യക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ രഞ്ജിത് ശങ്കറുമായുള്ള ഏഴാമത്തെ ചിത്രമാണ് 'സണ്ണി'. ഒരു സംഗീതജ്ഞനായാണ് സിനിമയിൽ ജയസൂര്യ എത്തുന്നത്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം കൊച്ചിയിൽ തുടങ്ങി പുരോഗമിക്കുകയാണ്. സിനിമയുടെ അടുത്ത ഘട്ട ചിത്രീകരണം ദുബായിൽ ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രഞ്ജിത് ശങ്കറിനൊപ്പമുള്ള ചിത്രങ്ങൾ നല്ല വിജയമാണ് ജയസൂര്യയ്ക്ക് സമ്മാനിച്ചത്. അതുകൊണ്ടു തന്നെ 'സണ്ണി' ജയസൂര്യയുടെ നൂറാം സിനിമ എന്ന നിലയിലും രഞ്ജിത് ശങ്കർ ചിത്രം എന്ന നിലയിലും ഒരുപാട് പ്രതീക്ഷകളാണ് ആരാധകരുടെ ഇടയിൽ ഉള്ളത്.
ജയസൂര്യയുടെ നൂറാം ചിത്രം 'സണ്ണി'; ഫസ്റ്റ്‌ലുക്ക് പുറത്ത് - രഞ്ജിത് ശങ്കർ
ഒരു സംഗീതജ്ഞനായാണ് സിനിമയിൽ ജയസൂര്യ എത്തുന്നത്