ETV Bharat / sitara

പോത്തിന് പിന്നാലെ ജനം, ജനത്തിന് പിന്നാലെ ഗിരീഷ്; ജെല്ലിക്കട്ട് മേക്കിങ് വീഡിയോ - ഗിരീഷ് ഗംഗാധരൻ

സിനിമ വെറുതെ കണ്ടിരിക്കുകയല്ല, മറിച്ച് പോത്തിന് പിന്നാലെ പ്രേക്ഷകനെയും ഓടിക്കുന്ന കരുത്തോടെയാണ് ഗിരീഷ് രംഗങ്ങൾ പകർത്തിയിരിക്കുന്നത്.

jallikattu
author img

By

Published : Oct 10, 2019, 1:49 PM IST

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കട്ട്' തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ കണ്ടിറങ്ങിയവരെല്ലാം തലയാട്ടി സമ്മതിച്ച മികവുകളില്‍ ഒന്ന് ചിത്രത്തിന്‍റെ ഛായാഗ്രഹണമാണ്. ഇപ്പോള്‍ ചിത്രത്തിലെ ഒരു പ്രധാന രംഗം പകര്‍ത്തുന്ന ജല്ലിക്കട്ടിന്‍റെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരന്‍റെ വീഡിയോ ആണ് വൈറലാവുന്നത്.

  • " class="align-text-top noRightClick twitterSection" data="">

അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയില്‍ ഇല്ലാത്ത പോത്തിന് പുറകേ ഓടുന്ന വലിയ ജനക്കൂട്ടത്തിന് പുറകേ വലിയ ക്യാമറയും പിടിച്ച് ഓടുകയാണ് ഗിരീഷ്. ചെറിയ ഇടവഴിയിലൂടെയും കുറ്റിക്കാട്ടിലൂടെയുമൊക്കെ ഭാരമുള്ള ക്യാമറയും തൂക്കി ഓടി അവസാനം കിതച്ച് കൊണ്ട് അടുത്തുള്ള പള്ളിയുടെ വരാന്തയില്‍ വിശ്രമിക്കുന്ന ഗിരീഷിനെയും വീഡിയോയില്‍ കാണാം.

അറവിനെത്തിച്ചപ്പോള്‍ ചാടിപ്പോയ പോത്തിനെ പിടികൂടാനുള്ള ഒരു നാടിന്‍റെ നെട്ടോട്ടമാണ് ജല്ലിക്കട്ട് പറയുന്നത്. ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയ പരിചിത മുഖങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. എഡിറ്റര്‍ ദീപു ജോസഫ് ആണ്. എസ്.ഹരീഷ്, ആര്‍.ജയകുമാര്‍ എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

Intro:Body:

jellikettu

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.