ETV Bharat / sitara

'ഒരു ഷോട്ട് പോലും ഞങ്ങൾക്ക് ഒരുമിച്ച് തന്നില്ല'; 'വൈറസ്' ട്രെയിലർ ലോഞ്ചിൽ ചിരിപടർത്തി ഇന്ദ്രജിത്ത്

17 വർഷത്തിന് ശേഷമാണ് പൂർണിമ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇന്ദ്രജിത്തിനെ വിവാഹംചെയ്ത ശേഷം അവതരണ രംഗത്തേക്കും ഫാഷൻ ഡിസൈനിങ്ങിലേക്കും പൂർണിമ ചുവടുമാറിയിരുന്നു. കോഴിക്കോട് ജില്ലാ ആരോഗ്യ സെക്രട്ടറിയായാണ് 'വൈറസിൽ' പൂര്‍ണിമ എത്തുന്നത്.

virus
author img

By

Published : Apr 29, 2019, 2:31 PM IST

കേരളത്തെ ഭയത്തിൻ്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ കാലത്തിൻ്റെ കഥ പറയുന്ന 'വൈറസിന്‍റെ' ട്രെയിലർ ലോഞ്ച് ദുബായില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിൽ സംവിധായകൻ ആഷിഖ് അബു, റിമ കല്ലിങ്കൽ, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും പങ്കെടുത്തു.

17 വർഷത്തിന് ശേഷമാണ് പൂർണിമ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇന്ദ്രജിത്തിനെ വിവാഹംചെയ്ത ശേഷം അവതരണ രംഗത്തേക്കും ഫാഷൻ ഡിസൈനിങ്ങിലേക്കും പൂർണിമ ചുവടുമാറിയിരുന്നു. ഇപ്പോഴിതാ വൈറസിൽ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചുവരികയാണ് താരം. എന്നാൽ താനും പൂർണിമയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെങ്കിലും ഒരു രംഗത്തില്‍ പോലും തങ്ങള്‍ ഒരുമിച്ചില്ലെന്ന് ഇന്ദ്രജിത്ത് പറയുന്നു.

  • " class="align-text-top noRightClick twitterSection" data="">

നീണ്ട ഇടവേളക്ക് ശേഷം രണ്ടുപേരും ഒന്നിച്ച്‌ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള അവതാരകൻ്റെ ചോദ്യത്തിനാണ് ഇന്ദ്രജിത്തിൻ്റെ മറുപടി. ''ആ ഒരു വിഷമം മാത്രമേ ബാക്കിയുള്ളൂ. ഈ സിനിമയില്‍ ഒരു ഷോട്ടു പോലും ആഷിഖ് എനിക്ക് പൂര്‍ണിമക്കൊപ്പം തന്നിട്ടില്ല. ഇത് കഴിഞ്ഞ് ഞങ്ങളൊരുമിക്കുന്ന രാജീവ് രവി ചിത്രമായ തുറമുഖത്തിലും എനിക്കും പൂര്‍ണിമക്കും കോമ്പിനേഷന്‍ രംഗങ്ങള്‍ ഇല്ല''. എന്നാലിത് മനപൂര്‍വ്വമല്ലെന്നായിരുന്ന അഷിഖ് അബുവിൻ്റെ മറുപടി. കോഴിക്കോട് ജില്ലാ ആരോഗ്യ സെക്രട്ടറിയായാണ് ചിത്രത്തില്‍ പൂര്‍ണിമ എത്തുന്നത്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ആസിഫ് അലി, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, മഡോണ സെബാസ്റ്റ്യൻ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നുന്നത്. ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത മാസം 'വൈറസ്' തിയറ്ററുകളിലെത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.