മഹാരാഷ്‌ട്ര: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഭരണഘടന സമ്മേളനത്തിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രാഹുൽ ഗാന്ധി ആത്മാർഥതയില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കാത്ത വ്യക്തിയാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്‍റെ നാടകത്തിന്‍റെ ഭാഗമാണ് ഈ ഭരണഘടന സമ്മേളനം. എന്നാൽ ഇനി ആ നാടകം കണ്ട് ആരും അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.
നാഗ്‌പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ റോഡ് ഷോയിലാണ് അദ്ദേഹം രാഹുൽ ഗാന്ധിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. അതേസമയം രാഹുൽ ഗാന്ധി റായ്ബറേലിയിൽ ജില്ലാ വികസന ഏകോപന, നിരീക്ഷണ സമിതി (ദിശ) യോഗത്തിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം റായ്ബറേലിയിൽ പുതുതായി നിർമിച്ച ഷഹീദ് ചൗക്കിൻ്റെയും ഡിഗ്രി കോളജ് ചൗരയുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചിരുന്നു. നഗരത്തിലെ ശ്രീ പീപാലേശ്വർ മഹാദേവ്ജി മന്ദിർ, ഹനുമാൻ മന്ദിർ എന്നിവിടങ്ങളും അദ്ദേഹം സന്ദർശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാഹുല്‍ ഗാന്ധി ഹൈദരാബാദിലേക്ക്: ജാതി സെന്‍സസുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കായി രാഹുൽ ഗാന്ധി ഹൈദരാബാദ് സന്ദർശിക്കും. അതേസമയം തെലങ്കാനയിൽ ആദ്യമായാണ് ജാതി സർവേ നടത്തുന്നതെന്ന് തെലങ്കാന മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞു.'സംസ്ഥാനത്തെ ജാതി സർവേയുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്താൻ രാഹുൽ ഗാന്ധി ഹൈദരാബാദിലെത്തും. തെലങ്കാനയിൽ ആദ്യമായാണ് ജാതി സർവേ നടത്തുന്നത്. മാത്രമല്ല സർവേ അനുസരിച്ച് ജനങ്ങളുടെ നേട്ടത്തിനായി തീരുമാനങ്ങൾ എടുക്കുമെന്നും' പൊന്നം പ്രഭാകർ പറഞ്ഞു.
നവംബർ 6 മുതൽ 30 വരെ തെലങ്കാനയിൽ വിശദമായ ജാതി സർവേ നടക്കും. തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനമാണത്. ഇപ്പോൾ ഞങ്ങൾ അത് നിറവേറ്റുന്നുവെന്ന് മാത്രമെന്നും' പൊന്നം പ്രഭാകർ വ്യക്തമാക്കി.