ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുമ്പ് തളിരിട്ട സൗഹൃദം. അതായിരുന്നു എസ്‌പിബി-ഇളയരാജ കൂട്ടുകെട്ട്. സംഗീത ലോകത്ത് ഇരുവരും കൈകോർത്തപ്പോൾ ജനിച്ചത് പ്രേക്ഷക മനസ് കീഴടക്കിയ ഒട്ടേറെ ഗാനങ്ങൾ. പിന്നീട് ഇവർ തമിഴ് ആസ്വാദകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടായി മാറി. ഇളയരാജയുടെ പകലിൽ ഒരു ഇരവ്, പൂന്തളിൽ, പയണങ്ങൾ മുടിവതില്ലെ എന്നീ ഗാനങ്ങൾ എസ്‌പിബിയുടെ ശബ്‌ദമാധുര്യത്തിൽ ജന മനസുകളിലേക്ക് ആഴത്തിൽ പതിച്ചു, അതിന്നും തുടരുന്നു.
പ്രിയപ്പെട്ട സുഹൃത്തിന്‍റെ വേർപാടിൽ ഇളയരാജയുടെ വാക്കുകളിടറുന്ന വീഡിയോ ഏതൊരു സംഗീത പ്രേമിയുടെയും മനസിനെ ആഴത്തിൽ സ്‌പർശിക്കുന്നതായിരുന്നു.