ETV Bharat / sitara

‘കഹോ ന പ്യാർ ഹെ’ കഴിഞ്ഞപ്പോൾ കിട്ടിയത് 30,000 വിവാഹ അഭ്യർഥനകൾ - കഹോ നാ പ്യാർ ഹേ

കപിൽ ശർമ്മ അവതാരകനായ ‘ദി കപിൽ ശർമ്മ ഷോ’യിൽ അതിഥിയായെത്തിയപ്പോഴാണ് ഹൃത്വിക് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹൃത്വിക്
author img

By

Published : Sep 26, 2019, 7:57 AM IST

ബോളിവുഡിലെ തന്‍റെ ആദ്യ ചിത്രമായ ‘കഹോ ന പ്യാർ ഹെ’യിലൂടെ നൂറുകണക്കിന് ആരാധികമാരുടെ ഹൃദയം കീഴടക്കിയ നടനാണ് ഹൃത്വിക് റോഷൻ. ചിത്രം ബോളിവുഡിൽ സൂപ്പർ ഹിറ്റായതോടെ ഹൃത്വിക്കിന്‍റെ ആരാധികമാരുടെ എണ്ണവും കൂടി. 'കഹോ ന പ്യാർ ഹെ' പുറത്തിറങ്ങിയ ശേഷം ഓരോ ദിവസവും ആയിരത്തോളം വിവാഹ അഭ്യർഥനകളാണ് തനിക്ക് ലഭിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഹൃത്വിക് റോഷൻ.

കപിൽ ശർമ്മ അവതാരകനായ ‘ദി കപിൽ ശർമ്മ ഷോ’യിൽ അതിഥിയായെത്തിയപ്പോഴാണ് ഹൃത്വിക് ഇക്കാര്യം വെളിപ്പെടുത്തിയത്. തിയേറ്ററിൽ സിനിമ ഹിറ്റായതോടെ 30,000ത്തി ലധികം വിവാഹ അഭ്യർഥനകൾ വന്നുവെന്നാണ് ഹൃത്വിക് ഷോയിൽ പറഞ്ഞത്. ചിത്രം പുറത്തിറങ്ങിയ അതേ വർഷമാണ് സൂസൻ ഖാനെ ഹൃത്വിക് വിവാഹം കഴിച്ചത്. 14 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരായി.

2000 ലാണ് ‘കഹോ ന പ്യാർ ഹെ’ സിനിമ റിലീസായത്. ഹൃത്വിക് റോഷന്‍റെ പിതാവ് രാകേഷ് റോഷനാണ് ചിത്രം സംവിധാനം ചെയ്തത്. ഹൃത്വിക്കും അമീഷ പട്ടേലുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 2000 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ ചിത്രമായിരുന്നു ‘കഹോ ന പ്യാർ ഹെ’. 92 അവാർഡുകളും ചിത്രം നേടിയെടുത്തു. ഒരു വർഷത്തിൽ ഏറ്റവും അധികം പുരസ്കാരങ്ങൾ ലഭിച്ച ചിത്രമെന്ന ഗിന്നസ് റെക്കോർഡും ചിത്രം നേടിയെടുത്തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.